---
title: "തലശ്ശേരിയിൽ ലഹരി വസ്തുക്കളുമായി മൂന്ന് യുവാക്കൾ പിടിയിൽ: ഒരാൾ രക്ഷപ്പെട്ടു"
english_title: "Three youths arrested with intoxicants in Thalassery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100466/three-youths-arrested-with-intoxicants-in-thalassery"
published_at: "2023-03-01T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fed7bc35284_arrested-1.jpg"
keywords: []
---

# തലശ്ശേരിയിൽ ലഹരി വസ്തുക്കളുമായി മൂന്ന് യുവാക്കൾ പിടിയിൽ: ഒരാൾ രക്ഷപ്പെട്ടു

> **Lead Summary:** **തലശ്ശേരി**: ലഹരി വസ്തുക്കളുമായി മൂന്ന് യുവാക്കൾ പിടിയിൽ .ഒരാൾ ഓടി രക്ഷപ്പെട്ടു. കൊയിലാണ്ടി സ്വദേശികളായ എം കെ മുൻഷിദ് , സി.ടി.ജിംനൈസ് എ.ആർ മൻസൂർ എന്നിവരെയാണ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**തലശ്ശേരി**: ലഹരി വസ്തുക്കളുമായി മൂന്ന് യുവാക്കൾ പിടിയിൽ .ഒരാൾ ഓടി രക്ഷപ്പെട്ടു. കൊയിലാണ്ടി സ്വദേശികളായ എം കെ മുൻഷിദ് , സി.ടി.ജിംനൈസ് എ.ആർ മൻസൂർ എന്നിവരെയാണ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും പോലീസ് അറസ്റ്റ് ചെയ്തത്.

ഇവരിൽ നിന്നും നിരോധിത മയക്ക് മരുന്നുകൾ ലഭിച്ചിട്ടുണ്ട്. ഇവരുടെ കൂടെ ഉണ്ടായിരുന്ന ഒരാൾ രക്ഷപ്പെടുകയുമാണ് ഉണ്ടായത് . ഇവരിൽ നിന്ന് ബ്രൗൺ ഷുഗറാണ് ക ണ്ടെടുത്തത്. തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരം കേ ന്ദ്രീകരിച്ച് ലഹരി വസ്തുക്കളുടെ വിപണനവും വിതരണവും വ്യാപകമാണെന്ന പരാതിയും നിലവിലുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100466/three-youths-arrested-with-intoxicants-in-thalassery)