---
title: "തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം"
english_title: "UDF advances in local by-elections"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100520/udf-advances-in-local-by-elections"
published_at: "2023-03-01T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fef8b8f38f2_Screenshot_2023-03-01-12-26-55-68_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തു വന്നപ്പോൾ യുഡിഎഫിന് നേട്ടം. എൽഡിഎഫിൻ്റെ അഞ്ച് സിറ്റിംഗ് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു. ഒരു യുഡിഎഫ് സിറ്റിംഗ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തപ്പോൾ. ഒരു സീറ്റ് പുതുതായി ജയിച്ച് ബിജെപിയും നേട്ടമുണ്ടാക്കി. കോഴിക്കോട്ടെ ചെറുവണ്ണൂര്‍ പഞ്ചായത്തിൻ്റെ ഭരണം നിര്‍ണായകമായ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് യുഡിഎഫ് നിലനിര്‍ത്തി. ഇടുക്കി, കാസർക്കോട് ഒഴികെ 12 ജില്ലകളിലും ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തു വന്നപ്പോൾ യുഡിഎഫിന് നേട്ടം. എൽഡിഎഫിൻ്റെ അഞ്ച് സിറ്റിംഗ് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു. ഒരു യുഡിഎഫ് സിറ്റിംഗ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തപ്പോൾ. ഒരു സീറ്റ് പുതുതായി ജയിച്ച് ബിജെപിയും നേട്ടമുണ്ടാക്കി. കോഴിക്കോട്ടെ ചെറുവണ്ണൂര്‍ പഞ്ചായത്തിൻ്റെ ഭരണം നിര്‍ണായകമായ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് യുഡിഎഫ് നിലനിര്‍ത്തി. ഇടുക്കി, കാസർക്കോട് ഒഴികെ 12 ജില്ലകളിലും ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു.

ഒരു കോർപ്പറേഷൻ വാർഡ്, ഒരു ജില്ലാ പഞ്ചായത്ത് വാർഡ്, രണ്ട് മുൻസിപ്പാലിറ്റി വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത് ഫലം സ്വാധീനിക്കില്ല മലപ്പുറം ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന നാല് സീറ്റിലും യു ഡി എഫ് വിജയിച്ചു. മൂന്ന് വാർഡുകൾ നിലനിർത്തിയപ്പോൾ ഒരു വാർഡ് തിരിച്ചു പിടിച്ചു. എആർ നഗർ ഏഴാം വാർഡ് കോൺഗ്രസിലെ പികെ ഫിർദൗസ് ജയിച്ചു. കരുളായി പഞ്ചായത്തിലെ 12 വാർഡിൽ കോൺഗ്രസിലെ സുന്ദരൻ കരുവാടൻ ജയിച്ചു. ഊരകം പഞ്ചായത്ത് വാർഡ് 5 മുസ്ലിം ലീഗിലെ സമീറ കരിമ്പൻ ജയിച്ചു.

തിരുനാവായ പഞ്ചായത്തിലെ പതിനൊന്നാം വാർഡാണ് യുഡിഎഫ് തിരിച്ചു പിടിച്ചത്.എവിടെയും ഭരണമാറ്റം ഇല്ല. പാലക്കാട് കടമ്പഴിപ്പുറം പഞ്ചായത്തിലെ 17-ാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. എൽഡിഎഫ് സ്ഥാനാർത്ഥി കുളക്കുഴി ബാബുരാജാണ് വിജയിച്ചത്. ആനക്കര പഞ്ചായത്തിലെ ഏഴാം വാർഡായ മലമൽക്കാവിലെ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി പി. ബഷീർ ജയിച്ചു. 234 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം. നേരത്തെയുണ്ടായിരുന്ന യുഡിഎഫ് മെമ്പറുടെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതെരെഞ്ഞെടുപ്പ് നടന്നത്. വിജയത്തോടെ ഈ വാർഡ് യുഡിഎഫ് നിലനിർത്തി. തൃത്താല പഞ്ചായത്തിലെ നാലാം വാർഡ് വി.കെ കടവിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി പി.വി മുഹമ്മദ് അലി 256 വോട്ടിന്റെ ലീഡിൽ വിജയിച്ചു.

എൽ ഡി എഫിൻ്റെ സിറ്റിംഗ് സീറ്റായിരുന്നു ഇത്. തൃശ്ശൂർ എരുമപ്പെട്ടി കടങ്ങോട് പഞ്ചായത്തിലെ ചിറ്റിലങ്ങാട് പതിനാലാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി എഫിന് വിജയം. 234 വോട്ടിന്റെ ഭുരിപക്ഷത്തിൽ എൽ.ഡി എഫിന്റെ എം.കെ ശശിധരൻ സീറ്റ് നിലനിർത്തി. സിപിഎം അംഗം മരിച്ചതിനെത്തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. വൻ ഭൂരിപക്ഷത്തിന് ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്താണ് കടങ്ങോട്. ഒൻപതാം വാർഡ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിലൂടെ എൽഡിഎഫ് നിലനിർത്തി. ഇടതുമുന്നണി സ്ഥാനാർത്ഥി ജോസിന അന്ന ജോസ് 28 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ വിജയിച്ചത് ഒൻപതാം വാർഡ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിലൂടെ എൽഡിഎഫ് നിലനിർത്തി. ഇടതുമുന്നണി സ്ഥാനാർത്ഥി ജോസിന അന്ന ജോസ് 28 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ വിജയിച്ചത് കടയ്ക്കാവൂർ പഞ്ചായത്തിലെ നിലയ്ക്കാമുക്ക് വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിൽ നിന്ന് സീറ്റ് പിടിച്ചെടുത്ത് എൽഡിഎഫ്. 12-ാം വാർഡിൽ സിപിഎമ്മിന്റെ ബീനാ രാജീവിന്റെ ജയം 133 വോട്ടിനാണ്. നേരത്തെ കോൺഗ്രസ് അംഗമായിരുന്ന ബീനാ രാജീവ് രാജിവച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100520/udf-advances-in-local-by-elections)