---
title: "ഉപതെരഞ്ഞെടുപ്പ്‌: കണ്ണൂർജില്ലയിൽ മൂന്നിടത്തും എൽഡിഎഫ്‌"
english_title: "By-election: LDF in all three places in Kannur district"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100536/by-election-ldf-in-all-three-places-in-kannur-district"
published_at: "2023-03-01T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ff038eb8de6_Picsart_23-03-01_13-13-09-171.jpg"
keywords: []
---

# ഉപതെരഞ്ഞെടുപ്പ്‌: കണ്ണൂർജില്ലയിൽ മൂന്നിടത്തും എൽഡിഎഫ്‌

> **Lead Summary:**  **കണ്ണൂർ**: ജില്ലയിൽ ഉപതെരഞ്ഞെടുപ്പ്‌ നടന്ന മൂന്ന്‌ വാർഡുകളിലും എൽഡിഎഫ്‌ വൻഭൂരിപക്ഷത്തോടെ വിജയിച്ചു. ശ്രീകണ്ഠപുരം നഗരസഭ -23 –-ാം വാർഡായ കോട്ടൂരിൽ എൽഡിഎഫ്‌ സ്ഥാനാർഥി കെ സി അജിത 189 വോട്ട്‌ ഭൂരിപക്ഷത്തിൽ വിജയിച്ചു. പേരാവൂർ പഞ്ചായത്തിലെ- ഒന്നാം വാർഡായ മേൽ മുരിങ്ങോടിയിൽ എൽഡിഎഫിന്റെ ടി രഗിലാഷ്‌ 146 വോട്ട്‌ ഭൂരിപക്ഷത്തിൽ വിജയിച്ചു. മയ്യിൽ പഞ്ചായത്ത്- എട്ടാം വാർഡായ വള്ളിയോട്ട് ഇ പി രാജൻ 301 വോട്ടിന്റെ ഭൂരിപക്ഷത്തിലും വിജയിച്ചു.

## Article Content

 **കണ്ണൂർ**: ജില്ലയിൽ ഉപതെരഞ്ഞെടുപ്പ്‌ നടന്ന മൂന്ന്‌ വാർഡുകളിലും എൽഡിഎഫ്‌ വൻഭൂരിപക്ഷത്തോടെ വിജയിച്ചു. ശ്രീകണ്ഠപുരം നഗരസഭ -23 –-ാം വാർഡായ കോട്ടൂരിൽ എൽഡിഎഫ്‌ സ്ഥാനാർഥി കെ സി അജിത 189 വോട്ട്‌ ഭൂരിപക്ഷത്തിൽ വിജയിച്ചു. പേരാവൂർ പഞ്ചായത്തിലെ- ഒന്നാം വാർഡായ മേൽ മുരിങ്ങോടിയിൽ എൽഡിഎഫിന്റെ ടി രഗിലാഷ്‌ 146 വോട്ട്‌ ഭൂരിപക്ഷത്തിൽ വിജയിച്ചു. മയ്യിൽ പഞ്ചായത്ത്- എട്ടാം വാർഡായ വള്ളിയോട്ട് ഇ പി രാജൻ 301 വോട്ടിന്റെ ഭൂരിപക്ഷത്തിലും വിജയിച്ചു.

പേരാവൂർ പഞ്ചായത്ത് ഒന്നാം വാർഡ് മേൽ മുരിങ്ങോടി ഉപതിരഞ്ഞെടുപ്പ് എൽഡിഎഫ് സ്ഥാനാർത്ഥി ടി രഗിലാഷ് 521 വോട്ട്‌ നേടി. 146 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. യുഡിഎഫ് സ്വതന്ത്രൻ –-375 ,എൻഡിഎ–- 253 സ്വതന്ത്രസ്ഥാനാർത്ഥികളായ കെ പി സുഭാഷ് 11,സുഭാഷ് കക്കണ്ടി -2 വോട്ട്‌ നേടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100536/by-election-ldf-in-all-three-places-in-kannur-district)