---
title: "വിധവയ്ക്കും കുടുംബത്തിനും വീട് വയ്ക്കാൻ സൗജന്യമായി സ്ഥലം നൽകി സീനിയർ സിറ്റിസൺ കുന്നുംപുറം ജോസഫ്"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100554/peravoor"
published_at: "2023-03-01T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ff132798b26_IMG-20230301-WA0140.jpg"
keywords: []
---

# വിധവയ്ക്കും കുടുംബത്തിനും വീട് വയ്ക്കാൻ സൗജന്യമായി സ്ഥലം നൽകി സീനിയർ സിറ്റിസൺ കുന്നുംപുറം ജോസഫ്

> **Lead Summary:** **പേരാവൂർ: ** കേരള സീനിയർ സിറ്റിസൺ ഫോറം മണത്തണ യുണിറ്റ് വൈസ് പ്രസിഡന്റ് കുന്നുംപുറം ജോസഫ് അഞ്ച് സെന്റ് സ്ഥലം സൗജന്യമായി നൽകുമ്പോൾ ജിഷയ്ക്കും കുഞ്ഞുങ്ങൾക്കും ഒരു വീടെന്ന സ്വപ്നം കൂടിയാണ് സഫലമാകാൻ പോകുന്നത്. സീനിയർ സിറ്റിസൺ ഫോറം മണത്തണ യൂണിറ്റിന്റെ മാസാന്ത്യ ജനറൽബോഡിയോ​ഗത്തിൽ വച്ചാണ് വൈസ് പ്രസിഡണ്ട് കൂടിയായ കുന്നുംപുറം ജോസഫ്, ജിഷയ്ക്കും കുട്ടികൾക്കും വീട് വയ്ക്കാൻ 5 സെന്റ് ഭൂമി നൽകിയത്.

## Article Content

**പേരാവൂർ: ** കേരള സീനിയർ സിറ്റിസൺ ഫോറം മണത്തണ യുണിറ്റ് വൈസ് പ്രസിഡന്റ് കുന്നുംപുറം ജോസഫ് അഞ്ച് സെന്റ് സ്ഥലം സൗജന്യമായി നൽകുമ്പോൾ ജിഷയ്ക്കും കുഞ്ഞുങ്ങൾക്കും ഒരു വീടെന്ന സ്വപ്നം കൂടിയാണ് സഫലമാകാൻ പോകുന്നത്. സീനിയർ സിറ്റിസൺ ഫോറം മണത്തണ യൂണിറ്റിന്റെ മാസാന്ത്യ ജനറൽബോഡിയോ​ഗത്തിൽ വച്ചാണ് വൈസ് പ്രസിഡണ്ട് കൂടിയായ കുന്നുംപുറം ജോസഫ്, ജിഷയ്ക്കും കുട്ടികൾക്കും വീട് വയ്ക്കാൻ 5 സെന്റ് ഭൂമി നൽകിയത്.

വിധവയും 2 കുട്ടികളുടെ അമ്മയുമാണ് ഓടംന്തോട് സ്വദേശിയായ ജിഷ കോട്ടപ്പുറം. സ്ഥലത്തിന്റെ ആധാരം പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പിപി വേണു​ഗോപാലാണ് ജിഷയ്ക്ക് കൈമാറിയത്. കുന്നുംപുറം ജോസഫ് 2021 ൽ പേരാവൂർ പഞ്ചായത്തിലെ വയോജനങ്ങളുടെ പകൽ വീടിന് വേണ്ടി 5 സെന്റ് സ്ഥലം സംഭാവന നൽകി ഇതിനു മുമ്പും വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. ചടങ്ങിൽ കേരള സീനിയർ സിറ്റിസൺ ഫോറം യൂണിറ്റ് പ്രസിഡന്റ് കോലഞ്ചിറ ​ഗം​ഗാധരൻ അദ്ധ്യക്ഷത വഹിച്ചു. യോ​ഗത്തിൽ പഞ്ചായത്ത് മെമ്പർ ശ്രീമതി ബേബി സോജ, യൂണിറ്റ് മുൻ പ്രസിഡന്റ് തിട്ടയിൽ വാസുദേവൻ നായർ എന്നിവർ ആശംസകൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100554/peravoor)