---
title: "കൂത്തുപറമ്പ് മൗവ്വേരിയിൽ സ്വകാര്യ ബസ്സും സ്കൂൾ ബസ്സും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾക്ക് പരിക്ക്"
english_title: "Students injured in collision between private bus and school bus"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100561/students-injured-in-collision-between-private-bus-and-school-bus"
published_at: "2023-03-01T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ff175767845_Picsart_23-03-01_14-42-42-190.jpg"
keywords: []
---

# കൂത്തുപറമ്പ് മൗവ്വേരിയിൽ സ്വകാര്യ ബസ്സും സ്കൂൾ ബസ്സും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾക്ക് പരിക്ക്

> **Lead Summary:** **കണ്ണൂർ**: കൂത്തുപറമ്പ് മൗവ്വേരിയിൽ സ്വകാര്യ ബസ്സും സ്കൂൾ ബസ്സും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾക്ക് പരിക്ക്. പരിക്കേറ്റ ഏതാനും വിദ്യാർത്ഥികളെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു കണ്ണൂർ - കൂത്തുപറമ്പ് റോഡിലാണ് അപകടം സംഭവിച്ചത്. കണ്ണൂർ കൂത്തുപറമ്പ് റൂട്ടിൽ സർവീസ് നടത്തുന്ന നന്ദനം ബസ്സും , കൂത്തുപറമ്പ് ബി ഇ എം യു പി സ്കൂൾ ബസ്സും ആണ് കൂട്ടിയിടിച്ചത്.

## Article Content

**കണ്ണൂർ**: കൂത്തുപറമ്പ് മൗവ്വേരിയിൽ സ്വകാര്യ ബസ്സും സ്കൂൾ ബസ്സും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾക്ക് പരിക്ക്. പരിക്കേറ്റ ഏതാനും വിദ്യാർത്ഥികളെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു കണ്ണൂർ - കൂത്തുപറമ്പ് റോഡിലാണ് അപകടം സംഭവിച്ചത്. കണ്ണൂർ കൂത്തുപറമ്പ് റൂട്ടിൽ സർവീസ് നടത്തുന്ന നന്ദനം ബസ്സും , കൂത്തുപറമ്പ് ബി ഇ എം യു പി സ്കൂൾ ബസ്സും ആണ് കൂട്ടിയിടിച്ചത്.

അപകടം നടക്കുമ്പോൾ പതിനഞ്ചോളം വിദ്യാർത്ഥികളാണ് സ്കൂൾ ബസ്സിൽ ഉണ്ടായിരുന്നത്. ബി എം പി യുപി സ്കൂളിലെ ഏതാനും വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റ വിദ്യാർത്ഥികളെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ ആരുടെയും പരുക്ക് സാരമുള്ളതല്ല. കൂത്തുപറമ്പ് പോലീസ്, ആർടിഒ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100561/students-injured-in-collision-between-private-bus-and-school-bus)