---
title: "മഅദനിക്ക് അടിയന്തര ചികിത്സ നൽകണമെന്ന് ആവശ്യപ്പെട്ട് പി.ഡി.പി. പ്രവർത്തകർ കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധ മാർച്ച് നടത്തി"
english_title: "PDP to provide emergency treatment to Madani"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100591/pdp-to-provide-emergency-treatment-to-madani"
published_at: "2023-03-01T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ff2bfd7adcd_IMG-20230301-WA0161.jpg"
keywords: []
---

# മഅദനിക്ക് അടിയന്തര ചികിത്സ നൽകണമെന്ന് ആവശ്യപ്പെട്ട് പി.ഡി.പി. പ്രവർത്തകർ കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധ മാർച്ച് നടത്തി

> **Lead Summary:** **കണ്ണൂർ**: മഅദനിക്ക് അടിയന്തര ചികിത്സ നൽകാൻ പി.ഡി.പി. പ്രവർത്തകർ കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധ മാർച്ച് നടത്തി പിഡിപി ചെയർമാനും ബംഗളൂരു സ്‌ഫോടനക്കേസില്‍ സുപ്രീംകോടതി അനുവദിച്ച ഉപാധികളോടെയുള്ള ജാമ്യത്തില്‍ ബംഗളൂരുവിൽ കഴിയുന്ന അബ്ദുൽ നാസർ മഅദനിക്ക് അടിയന്തര ചികിത്സ നൽകാൻ കേരള സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി.) കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധ മാർച്ച് നടത്തി. പി.ഡി.പി കേരള സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തർ ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ**: മഅദനിക്ക് അടിയന്തര ചികിത്സ നൽകാൻ പി.ഡി.പി. പ്രവർത്തകർ കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധ മാർച്ച് നടത്തി പിഡിപി ചെയർമാനും ബംഗളൂരു സ്‌ഫോടനക്കേസില്‍ സുപ്രീംകോടതി അനുവദിച്ച ഉപാധികളോടെയുള്ള ജാമ്യത്തില്‍ ബംഗളൂരുവിൽ കഴിയുന്ന അബ്ദുൽ നാസർ മഅദനിക്ക് അടിയന്തര ചികിത്സ നൽകാൻ കേരള സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി.) കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധ മാർച്ച് നടത്തി. പി.ഡി.പി കേരള സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തർ ഉദ്ഘാടനം ചെയ്തു.

കണ്ണൂർ ജില്ലാ പ്രസിഡന്റ് ഹബീബ് തങ്ങൾ കുറുവ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സുബൈർ പുഞ്ചവയൽ, ഷാജഹാൻ കീഴ്പള്ളി, മുസ്തഫ പേരാവൂർ എന്നിവർ സംസാരിച്ചു. മഅദനിക്ക് അടിയന്തര ചികിത്സ നൽകാൻ കേരള സർക്കാർ ഒരു വിദഗ്ധസംഘത്തെ അയക്കുക, കേരളത്തിൽ വിദഗ്‌ധ ചികിത്സ ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ പ്രതിഷേധക്കാർ ഉന്നയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100591/pdp-to-provide-emergency-treatment-to-madani)