---
title: "ഭോപ്പാൽ-ഉജ്ജയിൻ ട്രെയിൻ സ്ഫോടന കേസ്: 7 പേർക്ക് വധശിക്ഷ, ഒരാൾക്ക് ജീവപര്യന്തം"
english_title: "Bhopal-Ujjain train blast case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100594/bhopal-ujjain-train-blast-case"
published_at: "2023-03-01T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ff3072e1c2d_Screenshot_2023-03-01-16-24-30-81_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# ഭോപ്പാൽ-ഉജ്ജയിൻ ട്രെയിൻ സ്ഫോടന കേസ്: 7 പേർക്ക് വധശിക്ഷ, ഒരാൾക്ക് ജീവപര്യന്തം

> **Lead Summary:** ഭോപ്പാൽ - ഉജ്ജയിൻ ട്രെയിൻ സ്ഫോടന കേസിൽ ഏഴ് പ്രതികൾക്ക് വധശിക്ഷ വിധിച്ച് ലക്നൌ പ്രത്യേക എൻഐഎ കോടതി. കേസിൽ അറസ്റ്റിലായ എട്ട് പ്രതികളിൽ ഏഴ് പേരെയാണ് എൻഐഎ കോടതി വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. മറ്റൊരു പ്രതിക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചിട്ടുണ്ട്. കുറ്റപത്രം സമർപ്പിച്ച് അഞ്ച് വർഷത്തിന് ശേഷമാണ് ഇപ്പോൾ വിധി പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.

## Article Content

ഭോപ്പാൽ - ഉജ്ജയിൻ ട്രെയിൻ സ്ഫോടന കേസിൽ ഏഴ് പ്രതികൾക്ക് വധശിക്ഷ വിധിച്ച് ലക്നൌ പ്രത്യേക എൻഐഎ കോടതി. കേസിൽ അറസ്റ്റിലായ എട്ട് പ്രതികളിൽ ഏഴ് പേരെയാണ് എൻഐഎ കോടതി വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. മറ്റൊരു പ്രതിക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചിട്ടുണ്ട്. കുറ്റപത്രം സമർപ്പിച്ച് അഞ്ച് വർഷത്തിന് ശേഷമാണ് ഇപ്പോൾ വിധി പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.

സ്ഫോടനക്കേസിലെ പ്രതികളായ മുഹമ്മദ് ഫൈസൽ, ഗൗസ് മുഹമ്മദ് ഖാൻ, അസ്ഹർ, ആത്തിഫ് മുസഫർ, ഡാനിഷ്, മീർ ഹുസൈൻ, ആസിഫ് ഇക്ബാൽ എന്നിവർക്ക് വധശിക്ഷ നൽകിയത്. സ്ഫോടനത്തിന് പിന്നിൽ ഐഎസിന് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. 2017 മാർച്ചിലാണ് കേസിന് അസ്പദമായ സംഭവം നടന്നത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100594/bhopal-ujjain-train-blast-case)