---
title: "പാചക വാതക സലിണ്ടറുകളുടെ വില കേന്ദ്ര സര്‍ക്കാര്‍ കുത്തനെ ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ചുകൊണ്ട് വ്യത്യസ്ത സമരവുമായി മുസ്ലിം യൂത്ത്ലീഗ് രംഗത്ത്."
english_title: "The Muslim Youth League is protesting against the central government's sharp increase in the price of cooking gas cylinders."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100636/the-muslim-youth-league-is-protesting-against-the-central-governments-sharp-increase-in-the-price-of-cooking-gas-cylinders"
published_at: "2023-03-01T19:52:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ff5fc4a30e1_wayanad.jpg"
keywords: []
---

# പാചക വാതക സലിണ്ടറുകളുടെ വില കേന്ദ്ര സര്‍ക്കാര്‍ കുത്തനെ ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ചുകൊണ്ട് വ്യത്യസ്ത സമരവുമായി മുസ്ലിം യൂത്ത്ലീഗ് രംഗത്ത്.

> **Lead Summary:** **ബത്തേരി:** പാചക വാതക സലിണ്ടറുകളുടെ വില കേന്ദ്ര സര്‍ക്കാര്‍ കുത്തനെ ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ചുകൊണ്ട് സുല്‍ത്താന്‍ ബത്തേരി ടൗണില്‍ വ്യത്യസ്ത സമരവുമായി മുസ്ലിം യൂത്ത്ലീഗ് രംഗത്ത് വന്നു.

## Article Content

**ബത്തേരി:** പാചക വാതക സലിണ്ടറുകളുടെ വില കേന്ദ്ര സര്‍ക്കാര്‍ കുത്തനെ ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ചുകൊണ്ട് സുല്‍ത്താന്‍ ബത്തേരി ടൗണില്‍ വ്യത്യസ്ത സമരവുമായി മുസ്ലിം യൂത്ത്ലീഗ് രംഗത്ത് വന്നു.

ഉന്ത് വണ്ടിയില്‍ ഗ്യാസ് സിലിണ്ടറുകളും,ഓലയും വെച്ച് കൊണ്ട് ടൗണിലൂടെ തള്ളികൊണ്ടുംപ്രതിഷേധ പ്രകടനം നടത്തിയുമാണ് വ്യത്യസ്ത സമരം നടത്തിയത്.പ്രതിഷേധ പ്രകടനത്തിന് യൂത്ത്‌ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സമദ് കണ്ണിയന്‍,ജനറല്‍ സെക്രട്ടറി സി കെ മുസ്തഫ,ട്രഷറര്‍ നിസാം കല്ലൂര്‍,ഹാരിസ് ബനാന,അസീസ് വേങൂര്‍,നൗഷാദ് മംഗലശ്ശേരി,ജലീല്‍ ഇ പി,റിയാസ് കൈനാട്ടി,അന്‍സാര്‍ മണിച്ചിറ,റിയാസ് കല്ലുവയല്‍,ഷൗക്കത്ത് കെ കെ, ഹംസകുട്ടി ചെതലയം,യഹിയ വാഴക്കണ്ടി,സൈനുദ്ദീന്‍ ചെതലയം,നിഷാദ് കൈപഞ്ചേരി എന്നിവര്‍ നേതൃത്വം നല്‍കി.അദാനിയുടെ നഷ്ടം നികത്താനാണ് മോഡി സര്ക്കാര്‍ പാചക വാതക വില പിന്നെയും കുത്തനെ കൂട്ടിയിരിക്കുന്നത് എന്ന് യൂത്ത്‌ലീഗ് ആരോപിച്ചു.തുടര്‍ന്ന് നടന്ന പ്രതിഷേധ സംഗമം മുസ്ലിംലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ് ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100636/the-muslim-youth-league-is-protesting-against-the-central-governments-sharp-increase-in-the-price-of-cooking-gas-cylinders)