---
title: "'കൗമാരക്കാരുടെ മാനസികരോഗ്യം'; ശില്പശാല സംഘടിപ്പിച്ചു "
english_title: "Workshop organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10065/workshop-organized"
published_at: "2021-11-11T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618ce304359ed_PicsArt_11-11-02.59.40.jpg"
keywords: []
---

# 'കൗമാരക്കാരുടെ മാനസികരോഗ്യം'; ശില്പശാല സംഘടിപ്പിച്ചു 

> **Lead Summary:** കൊളക്കാട് : മാറുന്ന സാഹചര്യത്തിലെ കൗമാരക്കാരുടെ മാനസികാരോഗ്യം എന്ന വിഷയത്തേക്കുറിച്ച് കൊളക്കാട് സാന്തോം ഹയർ സെക്കന്ററി സ്കൂളിൽ ശില്പ ശാല സംഘടിപ്പിച്ചു. പ്രശസ്ത മനഃശാസ്ത്രയും ഹൃദയാരം കൗൺസിലിങ് സെന്റർ ഡയറക്ടറുമായ ഡോ. സിസ്റ്റർ. ട്രീസ പാലക്കൽ ക്ലാസുകൾ നയിച്ചു.പ്രിൻസിപ്പാൾ ജോണി തോമസിന്റെ അധ്യക്ഷതയിൽ നടന്ന യോഗം സ്കൂൾ മാനേജർ ഫാ. പോൾ വള്ളോപ്പിള്ളി ഉദ്ഘാടനം ചെയ്തു.

## Article Content

കൊളക്കാട് : മാറുന്ന സാഹചര്യത്തിലെ കൗമാരക്കാരുടെ മാനസികാരോഗ്യം എന്ന വിഷയത്തേക്കുറിച്ച് കൊളക്കാട് സാന്തോം ഹയർ സെക്കന്ററി സ്കൂളിൽ ശില്പ ശാല സംഘടിപ്പിച്ചു. പ്രശസ്ത മനഃശാസ്ത്രയും ഹൃദയാരം കൗൺസിലിങ് സെന്റർ ഡയറക്ടറുമായ ഡോ. സിസ്റ്റർ. ട്രീസ പാലക്കൽ ക്ലാസുകൾ നയിച്ചു.പ്രിൻസിപ്പാൾ ജോണി തോമസിന്റെ അധ്യക്ഷതയിൽ നടന്ന യോഗം സ്കൂൾ മാനേജർ ഫാ. പോൾ വള്ളോപ്പിള്ളി ഉദ്ഘാടനം ചെയ്തു.

കോവിഡ് മഹാമാരിയിൽ അകപ്പെട്ടുപോയ കൗമാരക്കാരുടെ മാനസികാരോഗ്യം ശക്തിപ്പെടുത്തേണ്ടതിന്റെയും ജീവിതത്തിലെ പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യാമെന്നും ബോധവത്കരണം നടത്തി.

 ഡോ. സന്തോഷ്‌ കെ പീറ്റർ,സൗഹൃദ കോ -ഓർഡിനേറ്റർ ഡോ. റോസ എം. സി, സാജൻ വട്ടമറ്റത്തിൽ, സൗഹൃദ ലീഡർ അർഷാഞ്ജലി പി. എസ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10065/workshop-organized)