---
title: "'കേരള-തമിഴ്‌നാട് ബന്ധം ശക്തിപ്പെടുത്താനുള്ള നിങ്ങളുടെ ശ്രമങ്ങളെ അങ്ങേയറ്റം അഭിനന്ദിക്കുന്നു; തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. "
english_title: "Tamil Nadu Chief Minister MK Stalin told Chief Minister Pinarayi Vijayan that they can work together to keep the Sist forces at bay forever. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100655/tamil-nadu-chief-minister-mk-stalin-told-chief-minister-pinarayi-vijayan-that-they-can-work-together-to-keep-the-sist-forces-at-bay-forever"
published_at: "2023-03-01T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ff6ac5da89b_pinarayi_vijayan.jpg"
keywords: []
---

# 'കേരള-തമിഴ്‌നാട് ബന്ധം ശക്തിപ്പെടുത്താനുള്ള നിങ്ങളുടെ ശ്രമങ്ങളെ അങ്ങേയറ്റം അഭിനന്ദിക്കുന്നു; തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. 

> **Lead Summary:** **ചെന്നൈ: **തെക്കേ ഇന്ത്യയില്‍ നിന്ന് ഫാസിസ്റ്റ് ശക്തികളെ എന്നെന്നേക്കുമായി അകറ്റി നിര്‍ത്താന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് തമിഴ്‌നാട് മുഖ്യന്ത്രി എം.കെ.സ്റ്റാലിന്‍. തമിഴ്‌നാട് മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പിണറായി വിജയയന്‍ പങ്കുവെച്ച ട്വീറ്റിന് പ്രതികരണമായാണ് സ്റ്റാലിന്‍ ഇങ്ങനെ പറഞ്ഞത്. 'ആശംസകള്‍ക്ക് നന്ദി സഖാവെ' എന്ന് തുടങ്ങികൊണ്ടായിരുന്നു സ്റ്റാലിന്റെ മലയാളത്തിലുള്ള പ്രതികരണം.

## Article Content

**ചെന്നൈ: **തെക്കേ ഇന്ത്യയില്‍ നിന്ന് ഫാസിസ്റ്റ് ശക്തികളെ എന്നെന്നേക്കുമായി അകറ്റി നിര്‍ത്താന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് തമിഴ്‌നാട് മുഖ്യന്ത്രി എം.കെ.സ്റ്റാലിന്‍. തമിഴ്‌നാട് മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പിണറായി വിജയയന്‍ പങ്കുവെച്ച ട്വീറ്റിന് പ്രതികരണമായാണ് സ്റ്റാലിന്‍ ഇങ്ങനെ പറഞ്ഞത്. 'ആശംസകള്‍ക്ക് നന്ദി സഖാവെ' എന്ന് തുടങ്ങികൊണ്ടായിരുന്നു സ്റ്റാലിന്റെ മലയാളത്തിലുള്ള പ്രതികരണം.

'കേരള-തമിഴ്‌നാട് ബന്ധം ശക്തിപ്പെടുത്താനുള്ള നിങ്ങളുടെ ശ്രമങ്ങളെ അങ്ങേയറ്റം അഭിനന്ദിക്കുന്നു. ഫെഡറലിസത്തിന്റെയും മതേതരത്വത്തിന്റെയും നമ്മുടെ മാതൃഭാഷകളുടെയും സംരക്ഷണത്തില്‍ നിങ്ങള്‍ ഹൃദയങ്ങള്‍ കീഴടക്കി. നിങ്ങള്‍ക്ക് സന്തോഷവും ആരോഗ്യവും വിജയവും നേരുന്നു' സ്റ്റാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു. മാര്‍ച്ച് ആറിന് കന്യാകുമാരിയില്‍ നടക്കുന്ന ചടങ്ങില്‍ ഇരു നേതാക്കളും വേദി പങ്കിടുന്നുമുണ്ട്.

പതിനെട്ട് സമുദായങ്ങളിലെ താഴ്ന്ന ജാതിക്കാരായ സ്ത്രീകള്‍ തങ്ങളുടെ മാറ് മറയ്ക്കാനുള്ള അവകാശത്തിന് വേണ്ടി നടത്തിയ 'തോള്‍ ശീലൈ' പോരാട്ടത്തിന്റെ 200-ാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള പരിപാടിയിലാണ് സ്റ്റാലിനും പിണറായിയും പങ്കെടുക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100655/tamil-nadu-chief-minister-mk-stalin-told-chief-minister-pinarayi-vijayan-that-they-can-work-together-to-keep-the-sist-forces-at-bay-forever)