---
title: "ഡ്രൈഡേ വില്‍പ്പനക്കായി സൂക്ഷിച്ച 16.8 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി ഒരാള്‍ പിടിയില്‍."
english_title: "One arrested with 16.8 liters of Indian-made foreign liquor kept for dry-day sale. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100660/one-arrested-with-168-liters-of-indian-made-foreign-liquor-kept-for-dry-day-sale"
published_at: "2023-03-01T20:52:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ff6dd1d7d74_Xsczxc.jpg"
keywords: []
---

# ഡ്രൈഡേ വില്‍പ്പനക്കായി സൂക്ഷിച്ച 16.8 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി ഒരാള്‍ പിടിയില്‍.

> **Lead Summary:** **കുപ്പാടി: **വയനാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ പി.എസ് വിനീഷും സംഘവും സുല്‍ത്താന്‍ ബത്തേരി കുപ്പാടി കോട്ടക്കുന്ന് ഭാഗത്ത് വെച്ച് ഡ്രൈഡേ വില്‍പ്പനക്കായി സൂക്ഷിച്ച 16.8 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി ഒരാള്‍ പിടിയില്‍. വൈത്തിരി പാഴുതന കറുവന്‍ത്തോട് രാമനിലയം വീട്ടില്‍ രാജേഷ് കുമാര്‍ ആണ് പിടിയിലയത്.

## Article Content

**കുപ്പാടി: **വയനാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ പി.എസ് വിനീഷും സംഘവും സുല്‍ത്താന്‍ ബത്തേരി കുപ്പാടി കോട്ടക്കുന്ന് ഭാഗത്ത് വെച്ച് ഡ്രൈഡേ വില്‍പ്പനക്കായി സൂക്ഷിച്ച 16.8 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി ഒരാള്‍ പിടിയില്‍. വൈത്തിരി പാഴുതന കറുവന്‍ത്തോട് രാമനിലയം വീട്ടില്‍ രാജേഷ് കുമാര്‍ ആണ് പിടിയിലയത്.

ഇയാള്‍ക്കെതിരെ അബ്കാരി നിയമപ്രകാരം  കേസെടുത്തു. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാണ്ട് ചെയ്തു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ഹരിദാസന്‍ എം.ബി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രഘു.വി, അന്‍വര്‍.സി, ജലജ എം.ജെ എന്നിവര്‍ പരിശോധന സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100660/one-arrested-with-168-liters-of-indian-made-foreign-liquor-kept-for-dry-day-sale)