---
title: "കാർഷിക സെമിനാർ നവംബർ 15 ന് "
english_title: "Agriculture Seminar on November 15"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10068/agriculture-seminar-on-november-15"
published_at: "2021-11-11T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618ce4fcaf93a_IMG-20211111-WA0034.jpg"
keywords: []
---

# കാർഷിക സെമിനാർ നവംബർ 15 ന് 

> **Lead Summary:** പേരാവൂർ: കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും പേരാവൂർ നാളികേര ഉൽപാദക ഫെഡറേഷന്റെയും സംയുക്താഭിമുഖ്യത്തിൽ കൃഷിയിൽ സസ്യ പോഷക മൂലകങ്ങളുടെ പ്രാധാന്യം എന്ന വിഷയത്തെ ആസ്പദമാക്കി കാർഷിക സെമിനാർ നടത്തുന്നു.

## Article Content

പേരാവൂർ: കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും പേരാവൂർ നാളികേര ഉൽപാദക ഫെഡറേഷന്റെയും സംയുക്താഭിമുഖ്യത്തിൽ കൃഷിയിൽ സസ്യ പോഷക മൂലകങ്ങളുടെ പ്രാധാന്യം എന്ന വിഷയത്തെ ആസ്പദമാക്കി കാർഷിക സെമിനാർ നടത്തുന്നു.

നവംബർ 15 ന് രാവിലെ 10 മണി മുതൽ തൊണ്ടിയിൽ അഗ്രോ ഇൻപുട്ട് സെന്റർ പരിസരത്ത് നടക്കുന്ന സെമിനാർ പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. മെമ്പർ നൂറുദ്ദീൻ മുള്ളേരി ക്കൽ അധ്യക്ഷത വഹിക്കും.

കണ്ണൂർ കൃഷിവിജ്ഞാനകേന്ദ്രം മേധാവി ഡോക്ടർ പി ജയരാജ് മുഖ്യപ്രഭാഷണം നടത്തും. പേരാവൂർ കൃഷി ഓഫീസർ ഡോണ സ്കറിയ വിഷയാവതരണം നടത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10068/agriculture-seminar-on-november-15)