---
title: "കൈക്കൂലി വാങ്ങുന്നതിനിടയിൽ രണ്ട് ഡോക്ടർമാർ വിജിലൻസിന്റെ പിടിയിലായി. "
english_title: "Two doctors caught by vigilance while accepting bribe."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100682/two-doctors-caught-by-vigilance-while-accepting-bribe"
published_at: "2023-03-01T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ff84cb3f269_adzcx.jpg"
keywords: []
---

# കൈക്കൂലി വാങ്ങുന്നതിനിടയിൽ രണ്ട് ഡോക്ടർമാർ വിജിലൻസിന്റെ പിടിയിലായി. 

> **Lead Summary:** കൈക്കൂലി വാങ്ങുന്നതിനിടയിൽ രണ്ട് ഡോക്ടർമാർ വിജിലൻസിന്റെ പിടിയിലായി. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് പ്രദീപ് കോശി, അനസ്തേഷ്യ വിഭാഗം ഡോക്ടർ വീണ വർഗീസ് എന്നിവരാണ് പിടിയിലായത്. ഡോക്ടർമാർ രണ്ടുപേരും ഈ ആശുപത്രിക്ക് തൊട്ടടുത്ത് തന്നെ പ്രൈവറ്റായി പ്രാക്ടീസ് ചെയ്യുന്നുണ്ടായിരുന്നു.

## Article Content

കൈക്കൂലി വാങ്ങുന്നതിനിടയിൽ രണ്ട് ഡോക്ടർമാർ വിജിലൻസിന്റെ പിടിയിലായി. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് പ്രദീപ് കോശി, അനസ്തേഷ്യ വിഭാഗം ഡോക്ടർ വീണ വർഗീസ് എന്നിവരാണ് പിടിയിലായത്. ഡോക്ടർമാർ രണ്ടുപേരും ഈ ആശുപത്രിക്ക് തൊട്ടടുത്ത് തന്നെ പ്രൈവറ്റായി പ്രാക്ടീസ് ചെയ്യുന്നുണ്ടായിരുന്നു.

ഈ വീട്ടിൽ വച്ചാണ് ഇവർ കൈക്കൂലി ആവശ്യപ്പെട്ടത്. പൂവത്തൂർ സ്വദേശിയായ ആഷിക് തന്റെ ഭാര്യയുടെ ഓപ്പറേഷൻ നടത്തുന്നതിന് വേണ്ടിയാണ് ആശുപത്രിയിൽ എത്തിയത്. അങ്ങനെയാണ് ഈ ഡോക്ടർമാരെ കാണുന്നതും അവരുമായി സംസാരിക്കുന്നതും. ഇവർ ആഷിക്കിനോട് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പ്രദീപ് കോശി 3000 രൂപയും വീണ വർഗീസ് 2000 രൂപയുമാണ് ആവശ്യപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100682/two-doctors-caught-by-vigilance-while-accepting-bribe)