---
title: "വീട് കുത്തിതുറന്ന് സ്വർണ്ണവും പണവും കവർന്ന കേസിലെ പിടികിട്ടാപ്പുള്ളി മുഴക്കുന്ന് സ്വദേശി  അറസ്റ്റിൽ."
english_title: "A native has been arrested in the case of breaking into a house and stealing gold and cash. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100694/a-native-has-been-arrested-in-the-case-of-breaking-into-a-house-and-stealing-gold-and-cash"
published_at: "2023-03-01T23:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ff9158bdb5f_zczcvxc.jpg"
keywords: []
---

# വീട് കുത്തിതുറന്ന് സ്വർണ്ണവും പണവും കവർന്ന കേസിലെ പിടികിട്ടാപ്പുള്ളി മുഴക്കുന്ന് സ്വദേശി  അറസ്റ്റിൽ.

> **Lead Summary:** **ഇരിട്ടി: **മോഷണക്കേസിലെ പിടികിട്ടാപ്പുള്ളി 15 വർഷത്തിന് ശേഷം പോലീസ് പിടിയിലായി. അയ്യൻകുന്ന് പഞ്ചായത്തിലെ മുണ്ടയാംപറമ്പിൽ വീട് കുത്തിതുറന്ന് സ്വർണ്ണവും പണവും കവർന്ന കേസിലെ പ്രതി മുഴക്കുന്ന് സ്വദേശി കല്ലേരി ഹൗസിൽ പ്രമോദ് നെയാണ് കരിക്കോട്ടക്കരി സി ഐ പി ബി സജീവിന്റെ നേതൃത്വത്തിലുളള പോലീസ് മൂവാറ്റുപുഴയിൽ വെച്ച് അറസ്റ്റു ചെയ്തത്.

## Article Content

**ഇരിട്ടി: **മോഷണക്കേസിലെ പിടികിട്ടാപ്പുള്ളി 15 വർഷത്തിന് ശേഷം പോലീസ് പിടിയിലായി. അയ്യൻകുന്ന് പഞ്ചായത്തിലെ മുണ്ടയാംപറമ്പിൽ വീട് കുത്തിതുറന്ന് സ്വർണ്ണവും പണവും കവർന്ന കേസിലെ പ്രതി മുഴക്കുന്ന് സ്വദേശി കല്ലേരി ഹൗസിൽ പ്രമോദ് നെയാണ് കരിക്കോട്ടക്കരി സി ഐ പി ബി സജീവിന്റെ നേതൃത്വത്തിലുളള പോലീസ് മൂവാറ്റുപുഴയിൽ വെച്ച് അറസ്റ്റു ചെയ്തത്.

2004-ൽ ആണ് വീട് കുത്തിതുറന്ന് മോഷണം നടന്നത്. മോഷണത്തിന് ശേഷം ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. പോലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാൾ പിടിയിലാകുന്നത്.

ഇയാൾക്കെതിരെ മറ്റ് സ്റ്റേഷനുകളിലും കേസുണ്ടെണ്ടെന്ന്‌ പോലീസ് പറഞ്ഞു. പ്രതിയെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കി റിമാണ്ട് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100694/a-native-has-been-arrested-in-the-case-of-breaking-into-a-house-and-stealing-gold-and-cash)