---
title: "കെഎസ്ആര്‍ടിസിയില്‍ ടാര്‍ഗറ്റ് അടിസ്ഥാനത്തില്‍ ശമ്പളം നല്‍കാന്‍ തീരുമാനിച്ചിട്ടില്ല: ആന്റണി രാജു"
english_title: "Antony raju"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100755/antony-raju"
published_at: "2023-03-02T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6400413f1c67a_Screenshot_2023-03-02-11-45-51-06_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# കെഎസ്ആര്‍ടിസിയില്‍ ടാര്‍ഗറ്റ് അടിസ്ഥാനത്തില്‍ ശമ്പളം നല്‍കാന്‍ തീരുമാനിച്ചിട്ടില്ല: ആന്റണി രാജു

> **Lead Summary:** കെഎസ്ആര്‍ടിസിയില്‍ ടാര്‍ഗറ്റ് അടിസ്ഥാനത്തില്‍ ശമ്പളം നല്‍കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ആന്റണി രാജു. ട്രേഡ് യൂണിയന്‍ നേതാക്കള്‍ അല്ലാതെ മറ്റാരും ഗഡുക്കളായി ശമ്പളം കിട്ടുന്നതിന് എതിരല്ല. തൊഴിലാളികള്‍ എല്ലാം സംതൃപ്തരാണ്. നിര്‍ബന്ധ വിആര്‍എസ് കെ എസ് ആര്‍ ടി സി യില്‍ ഉണ്ടാകില്ല. കെ എസ് ആര്‍ ടി സി യില്‍ സ്വകാര്യവത്കരണ നീക്കമില്ല.

## Article Content

കെഎസ്ആര്‍ടിസിയില്‍ ടാര്‍ഗറ്റ് അടിസ്ഥാനത്തില്‍ ശമ്പളം നല്‍കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ആന്റണി രാജു. ട്രേഡ് യൂണിയന്‍ നേതാക്കള്‍ അല്ലാതെ മറ്റാരും ഗഡുക്കളായി ശമ്പളം കിട്ടുന്നതിന് എതിരല്ല. തൊഴിലാളികള്‍ എല്ലാം സംതൃപ്തരാണ്. നിര്‍ബന്ധ വിആര്‍എസ് കെ എസ് ആര്‍ ടി സി യില്‍ ഉണ്ടാകില്ല. കെ എസ് ആര്‍ ടി സി യില്‍ സ്വകാര്യവത്കരണ നീക്കമില്ല.

യൂണിയനുകള്‍ സമ്മതിക്കുന്നത് മാത്രമാണോ മാനേജ്മെന്റിന് നടപ്പാക്കാന്‍ കഴിയുന്നതെന്നും മന്ത്രി ചോദിച്ചു. കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധിക്ക് മുഖ്യകാരണം കേന്ദ്രനയം ആണ്. ബള്‍ക്ക് പര്‍ച്ചേഴ്‌സ് ആനുകൂല്യം ഒഴിവാക്കി. ഡിസംബര്‍ മുതല്‍ ഈ ആനുകൂല്യം എടുത്തു കളഞ്ഞു. ലിറ്ററിന് 20 രൂപ വരെ അധിക ചെലവ് വന്നു.ഇതുമൂലം 20 മുതല്‍ 30 കോടി രൂപ വരെ അധിക ചെലവ് ആണെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100755/antony-raju)