---
title: "വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തൊടീക്കളം  പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക്  മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു "
english_title: "Thodeekkalam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100776/thodeekkalam"
published_at: "2023-03-02T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6400528175e44_IMG-20230302-WA0050.jpg"
keywords: []
---

# വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തൊടീക്കളം  പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക്  മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു 

> **Lead Summary:** ചിറ്റാരിപ്പറമ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുക. സായാഹ്ന . ഒ. പി.യുടെ പ്രവർത്തനം കാര്യക്ഷമമാക്കുക, ആവശ്യത്തിന് ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എ ഐ വൈ എഫ് കേരള മഹിളാ സംഘം ചിറ്റാരിപ്പറമ്പ ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിൽ തൊടീക്കളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

## Article Content

ചിറ്റാരിപ്പറമ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുക. സായാഹ്ന . ഒ. പി.യുടെ പ്രവർത്തനം കാര്യക്ഷമമാക്കുക, ആവശ്യത്തിന് ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എ ഐ വൈ എഫ് കേരള മഹിളാ സംഘം ചിറ്റാരിപ്പറമ്പ ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിൽ തൊടീക്കളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

മാർച്ച് എ ഐ വൈ എഫ്  കണ്ണൂർ ജില്ല സെക്രട്ടറി കെ.വി. സാഗർ ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ സർക്കാരിന്റെ നയങ്ങൾക്ക് വിരുദ്ധമായി നടക്കുന്ന കാര്യങ്ങളെ ശക്തിയുക്തം എതിർത്ത് പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സമീപ പഞ്ചായത്തുകളിൽ ഉൾപ്പെടെയുള്ളവരും ആദിവാസികൾ ഉൾപ്പെടെ സാധാരണക്കാർ ആശ്രയിക്കുന്ന ഈ ആശുപത്രിയെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്താൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എ.ഐ.വൈ.എഫ് ജില്ല വൈസ് പ്രസിഡണ്ട് പി. അനീഷ് അധ്യക്ഷനായി. സി.പി.ഐ. മണ്ഡലം സെക്രട്ടറി സി.വിജയൻ , മഹിളാസംഘം മണ്ഡലം പ്രസിഡന്റ് സി.കെ. പുഷ്പ, പി.ജിതേഷ്, പി.സുധാകരൻ കെ. പ്രദീപൻ, അരുൺ രാജ് എന്നിവർ സംസാരിച്ചു. മാർച്ചിന് പി.വി.രാഹുൽ , കെ.ശ്രീലേഷ്,മാനസ് സുഗുണൻ , ശ്രീജിന സുനീഷ്, കെ.കെ. പ്രമീള എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100776/thodeekkalam)