---
title: "തുടർച്ചയായി മൂന്നാം ദിനവും ഉയർന്ന് സ്വർണവില*"
english_title: "Gold rate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100778/gold-rate"
published_at: "2023-03-02T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6400548fc0041_IMG-20230302-WA0055.jpg"
keywords: []
---

# തുടർച്ചയായി മൂന്നാം ദിനവും ഉയർന്ന് സ്വർണവില*

> **Lead Summary:** സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. തുടർച്ചയായി മൂന്നാം ദിനമാണ് സ്വർണവില ഉയരുന്നത്. ഇന്ന് ഗ്രാമിന് 15 രൂപയാണ് ഉയർന്നിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,175 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 41,400 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 10 രൂപ വർധിച്ച് 4,275 രൂപയിലെത്തി. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണ വി കുതിക്കുകയാണ്. ചൊവ്വാഴ്ച 10 രൂപയും ബുധനാഴ്ച 15 രൂപയുമാണ് ഗ്രാമിന് വർധിച്ചത്.

## Article Content

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. തുടർച്ചയായി മൂന്നാം ദിനമാണ് സ്വർണവില ഉയരുന്നത്. ഇന്ന് ഗ്രാമിന് 15 രൂപയാണ് ഉയർന്നിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,175 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 41,400 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 10 രൂപ വർധിച്ച് 4,275 രൂപയിലെത്തി. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണ വി കുതിക്കുകയാണ്. ചൊവ്വാഴ്ച 10 രൂപയും ബുധനാഴ്ച 15 രൂപയുമാണ് ഗ്രാമിന് വർധിച്ചത്.

ഈ ആഴ്ച ഇതിവരെ സ്വർണത്തിന് 40 രൂപയാണ് വർധിച്ചത്. ഫെബ്രുവരി രണ്ടിനാണ് കേരളത്തിൽ സ്വർണവില റെക്കോർഡിട്ടത്. അന്ന് ഗ്രാമിന് 5360 രൂപയായിരുന്നു വില. ഒരു പവൻ സ്വർണത്തിന്റെ വില 42,880 രൂപയിലുമെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100778/gold-rate)