---
title: "ആകാശ് തില്ലങ്കേരിയെയും,ജിജോ തില്ലങ്കേരിയെയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും"
english_title: "Akash Tillankeri and Jijo Tillankeri will be shifted to Viyur Central Jail"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100800/akash-tillankeri-and-jijo-tillankeri-will-be-shifted-to-viyur-central-jail"
published_at: "2023-03-02T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6400675f34a9f_IMG-20230302-WA0095.jpg"
keywords: []
---

# ആകാശ് തില്ലങ്കേരിയെയും,ജിജോ തില്ലങ്കേരിയെയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും

> **Lead Summary:** കാപ്പാ കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന ആകാശ് തില്ലങ്കേരിയെയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ നടപടിയായി. ജയില്‍ ചട്ടമനുസരിച്ചാണ് കണ്ണൂരില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റുന്നത്.

## Article Content

കാപ്പാ കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന ആകാശ് തില്ലങ്കേരിയെയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ നടപടിയായി. ജയില്‍ ചട്ടമനുസരിച്ചാണ് കണ്ണൂരില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റുന്നത്.

കാപ്പ തടവുകാരെ സ്വന്തം ജില്ലകളിലെ ജയിലുകളില്‍ പാര്‍പ്പിക്കരുതെന്നാണ് ചട്ടം.ഇവരെ വിയ്യൂരിലേക്ക് കൊണ്ടുപോകാന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് പോലീസ് സംരക്ഷണം തേടി. എസ്‌കോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ ജയില്‍ മാറ്റം നടപ്പാക്കുമെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100800/akash-tillankeri-and-jijo-tillankeri-will-be-shifted-to-viyur-central-jail)