---
title: "കണ്ണൂർ ജില്ലയിൽ ജുനിയർ റെഡ്ക്രോസ് പതിനായിരം തണ്ണീർ കുടങ്ങൾ സ്ഥാപിക്കും"
english_title: "Junior Red Cross will install 10,000 water jugs in Kannur district"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100802/junior-red-cross-will-install-10000-water-jugs-in-kannur-district"
published_at: "2023-03-02T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64006aace267e_Picsart_23-03-02_14-44-02-831.jpg"
keywords: []
---

# കണ്ണൂർ ജില്ലയിൽ ജുനിയർ റെഡ്ക്രോസ് പതിനായിരം തണ്ണീർ കുടങ്ങൾ സ്ഥാപിക്കും

> **Lead Summary:** **കണ്ണൂർ**: വേനൽ ചൂട് കടുത്തതോടെ കുടിനീർ കിട്ടാതെ വലയുന്ന പറവകൾക്ക് ദാഹജലം ഒരുക്കുന്നതിന് ജില്ലയിലെ ജെ.ആർ.സി കേഡറ്റുകൾ വീട്ടിന്റെയും സ്കൂളിന്റെയും പരിസരത്ത് തണ്ണീർ കുടങ്ങൾ സ്ഥാപിക്കുന്ന പ്രവർത്തനമായ പറവകൾക്കൊരു തണ്ണീർ കുടം പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം കണ്ണൂർ ഡി .ഐ .എസ് . ഇ.എച്ച്.എസ് എസിൽ വെച്ച് നടന്നു.

## Article Content

**കണ്ണൂർ**: വേനൽ ചൂട് കടുത്തതോടെ കുടിനീർ കിട്ടാതെ വലയുന്ന പറവകൾക്ക് ദാഹജലം ഒരുക്കുന്നതിന് ജില്ലയിലെ ജെ.ആർ.സി കേഡറ്റുകൾ വീട്ടിന്റെയും സ്കൂളിന്റെയും പരിസരത്ത് തണ്ണീർ കുടങ്ങൾ സ്ഥാപിക്കുന്ന പ്രവർത്തനമായ പറവകൾക്കൊരു തണ്ണീർ കുടം പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം കണ്ണൂർ ഡി .ഐ .എസ് . ഇ.എച്ച്.എസ് എസിൽ വെച്ച് നടന്നു.

ജെ.ആർ സി. ജില്ലാ കോഡിനേറ്റർ മുഹമ്മദ് കീത്തേടത്തിന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് എൻ.ടി.സുധീന്ദ്രൻ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പാൾ വി.പി.രാമകൃഷണൻ, വൈസ് . പ്രിൻസിപ്പാൾ സീനത്ത് .പി., ഉപജില്ലാ ജെ ആർ .സി . കോഡിനേറ്റർ ശോഭ എൻ , പി.ടി.എ പ്രസിഡന്റ് അനസ് കെ , ആദ്യ സുരേഷ് പ്രസംഗിച്ചു. ജില്ലയിൽ പതിനായിരം തണ്ണീർ കുടങ്ങൾ - ജെ ആർ.സി. സ്ഥാപിക്കും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100802/junior-red-cross-will-install-10000-water-jugs-in-kannur-district)