---
title: "ശ്രീകണ്ഠാപുരം ആസ്ഥാനമായി അഗ്നിരക്ഷാ നിലയം വേണമെന്ന ആവശ്യം : കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ "
english_title: "Sreekandapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100812/sreekandapuram"
published_at: "2023-03-02T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6400732fa52b6_IMG-20230302-WA0103.jpg"
keywords: []
---

# ശ്രീകണ്ഠാപുരം ആസ്ഥാനമായി അഗ്നിരക്ഷാ നിലയം വേണമെന്ന ആവശ്യം : കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ 

> **Lead Summary:** **ശ്രീകണ്ടാപുരം** : അടുക്കടിയുണ്ടാകുന്ന തീ പിടുത്തങ്ങളും അപകടങ്ങളും നേരിടാന്‍ മലയോരമേഖലയില്‍ അഗ്നിരക്ഷാ നിലയം ഉടനടി സ്ഥാപിക്കണമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയിലെ മലയോര മേഖല ഉള്‍ക്കൊള്ളുന്ന ഇരിക്കൂര്‍ മണ്ഡലത്തില്‍ ഇക്കാലമത്രയും അഗ്നിരക്ഷാ നിലയം ആരംഭിക്കാത്തതിനെതിരെ ജനരോക്ഷം ഉയരുന്നു. തീ പിടുത്തങ്ങളും അപകടങ്ങളും പ്രകൃതി ദുരന്തങ്ങളും തുടര്‍ക്കഥയായ മേഖലയില്‍ അത്യാവശ്യഘട്ടങ്ങളില്‍ സേനയുടെ സേവനം ആവശ്യപ്പെട്ടാല്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ട ഗതികേടിലാണ്.

## Article Content

**ശ്രീകണ്ടാപുരം** : അടുക്കടിയുണ്ടാകുന്ന തീ പിടുത്തങ്ങളും അപകടങ്ങളും നേരിടാന്‍ മലയോരമേഖലയില്‍ അഗ്നിരക്ഷാ നിലയം ഉടനടി സ്ഥാപിക്കണമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയിലെ മലയോര മേഖല ഉള്‍ക്കൊള്ളുന്ന ഇരിക്കൂര്‍ മണ്ഡലത്തില്‍ ഇക്കാലമത്രയും അഗ്നിരക്ഷാ നിലയം ആരംഭിക്കാത്തതിനെതിരെ ജനരോക്ഷം ഉയരുന്നു. തീ പിടുത്തങ്ങളും അപകടങ്ങളും പ്രകൃതി ദുരന്തങ്ങളും തുടര്‍ക്കഥയായ മേഖലയില്‍ അത്യാവശ്യഘട്ടങ്ങളില്‍ സേനയുടെ സേവനം ആവശ്യപ്പെട്ടാല്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ട ഗതികേടിലാണ്.

സമീപത്തുള്ള തളിപ്പറമ്പ് നിലയത്തില്‍ നിന്നും ഫയര്‍ എഞ്ചിനുകള്‍ ഗതാഗതക്കുരുക്കുകളും വളവുകളും താണ്ടി ശ്രീകണ്ഠാപുരത്ത് എത്തുമ്പോഴേക്കും അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കുകയും ചെയ്യുകയാണ്. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ക്ക് മുന്നില്‍ അപേക്ഷകളും നിവേദനങ്ങളും നിരവധി നല്‍കിയിട്ടും അധികൃതര്‍ മുഖം തിരിക്കുകയാണ്. സമീപത്തുള്ള പേരാവൂര്‍ മണ്ഡലത്തില്‍ രണ്ട് നിലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇരിക്കൂര്‍ മണ്ഡലത്തില്‍ ഇക്കാലമത്രയും നിലയം ആരംഭിക്കാത്തതിനെതിരെ പല കോണുകളില്‍ നിന്നും പ്രതിഷേധം ഉയരുന്നുമുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100812/sreekandapuram)