---
title: "കരിമ്പം പ്രാദേശിക കാർഷിക സാങ്കേതിക പരിശീലന കേന്ദ്രത്തിൽ പച്ചക്കറി കൃഷിയുടെ ആദ്യ ഘട്ട വിളവെടുപ്പ് നടന്നു"
english_title: "Karimbam Regional Agricultural Technical Training Centre"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100855/karimbam-regional-agricultural-technical-training-centre"
published_at: "2023-03-02T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64008c130cbb0_Picsart_23-03-02_15-55-16-542.jpg"
keywords: []
---

# കരിമ്പം പ്രാദേശിക കാർഷിക സാങ്കേതിക പരിശീലന കേന്ദ്രത്തിൽ പച്ചക്കറി കൃഷിയുടെ ആദ്യ ഘട്ട വിളവെടുപ്പ് നടന്നു

> **Lead Summary:** ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കരിമ്പം പ്രാദേശിക കാർഷിക സാങ്കേതിക പരിശീലന കേന്ദ്രത്തിൽ(ആർ.എ.ടി.ടി.സി) നടത്തിയ പച്ചക്കറി കൃഷിയുടെ ആദ്യ ഘട്ട വിളവെടുപ്പ് നടന്നു. ആർ.എ.ടി.ടി.സി ഡെപ്യൂട്ടി ഡയരക്ടർ ബി. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ആർ.എ.ടി.ടി.സി യോട് ചേർന്ന് കരിമ്പം ഫാമിനോട് ചേർന്ന ഒരേക്കറോളം സ്ഥലത്താണ് കുറുമാത്തൂർ പഞ്ചായത്ത് കാർഷിക കർമ്മ സേനയുടെ നേതൃത്വത്തിൽ ഹൈബ്രിഡ് പച്ചക്കറി കൃഷി തുടങ്ങിയത്.

## Article Content

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കരിമ്പം പ്രാദേശിക കാർഷിക സാങ്കേതിക പരിശീലന കേന്ദ്രത്തിൽ(ആർ.എ.ടി.ടി.സി) നടത്തിയ പച്ചക്കറി കൃഷിയുടെ ആദ്യ ഘട്ട വിളവെടുപ്പ് നടന്നു. ആർ.എ.ടി.ടി.സി ഡെപ്യൂട്ടി ഡയരക്ടർ ബി. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ആർ.എ.ടി.ടി.സി യോട് ചേർന്ന് കരിമ്പം ഫാമിനോട് ചേർന്ന ഒരേക്കറോളം സ്ഥലത്താണ് കുറുമാത്തൂർ പഞ്ചായത്ത് കാർഷിക കർമ്മ സേനയുടെ നേതൃത്വത്തിൽ ഹൈബ്രിഡ് പച്ചക്കറി കൃഷി തുടങ്ങിയത്.

വെണ്ട, പയർ, പാവൽ, പച്ചമുളക്, വഴുതിന, കോവൽ, റെഡ് ലേഡി പപ്പായ, വാഴ എന്നിവയാണ് കൃഷി ചെയ്യുന്നത്. ആദ്യഘട്ടമായി ചീരവിളവെടുപ്പാണ് ചൊവ്വാഴ്ച്ച നടന്നത്. ആർ.എ.ടി.ടി.സി ഡെപ്യൂട്ടി ഡയരക്ടർ ബി. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ആർ.എ.ടി.ടി.സി അസി.ഡയറക്ടർ പി.സതീശൻ, ഫാം കൃഷി ഓഫിസർ കെ.ദീപ, കുറുമാത്തൂർ പഞ്ചായത്ത് കാർഷിക കർമ്മസേന സെക്രട്ടറി സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100855/karimbam-regional-agricultural-technical-training-centre)