---
title: "നാലുവരി പാത നിർമ്മാണ പ്രവർത്തികൾ ത്വരിത ഗതിയിലാക്കണമെന്നാവശ്യപ്പെട്ട് കൊട്ടിയൂർ പഞ്ചായത്ത് റസിഡൻസ് അസോസിയേഷൻ നിവേദനം നൽകി"
english_title: "The Kotiyur Panchayat Residence Association submitted a petition demanding that the four-lane road construction work be expedited."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100908/the-kotiyur-panchayat-residence-association-submitted-a-petition-demanding-that-the-four-lane-road-construction-work-be-expedited"
published_at: "2023-03-02T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6400caca9ac42_zXCvxbcnvhnm.jpg"
keywords: []
---

# നാലുവരി പാത നിർമ്മാണ പ്രവർത്തികൾ ത്വരിത ഗതിയിലാക്കണമെന്നാവശ്യപ്പെട്ട് കൊട്ടിയൂർ പഞ്ചായത്ത് റസിഡൻസ് അസോസിയേഷൻ നിവേദനം നൽകി

> **Lead Summary:** **കൊട്ടിയൂർ: ** മാനന്തവാടി- കൊട്ടിയൂർ- പേരാവൂർ- മട്ടന്നൂർ വിമാനത്താവള നാലുവരി പാത നിർമ്മാണ പ്രവർത്തികൾ ത്വരിത ഗതിയിൽ ആക്കണമെന്നും ഭൂമിയും കെട്ടിടങ്ങളും ഏറ്റെടുത്ത് നഷ്ടപരിഹാരം ഉടൻ നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കൊട്ടിയൂർ പഞ്ചായത്ത് റസിഡൻസ് അസോസിയേഷൻ നിവേദനം നൽകി. കണ്ണൂർ ജില്ലാ കളക്ടർ, കെ ആർ എസ് ഡി കളക്ടർ, എക്സി . എഞ്ചിനിയർ ഷീബു കൃഷ്ണ രാജ്, അസി .എക്സി . എഞ്ചിനിയർ സജിത്ത് എന്നിവർക്ക് മുൻപാകെ നിവേദനം സമർപ്പിച്ച സംഘത്തിൽ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ സി .എ രാജപ്പൻ മാസ്റ്റർ, സണ്ണി മുഞ്ഞനാട്ട് , ജോസഫ് പള്ളിക്കാമഠം, ജിൽസ് എം മേക്കൽ തുടങ്ങിയവർ ഉണ്ടായിരുന്നു. സർവ്വേ നടപടികൾ നടക്കുന്നുണ്ടെന്നും നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കുന്നത് സമയബന്ധിതമായി നടപ്പിലാക്കുമെന്ന് ബന്ധപ്പെട്ട അധികാരികൾ ഉറപ്പു നൽകിയതായും ഭാരവാഹികൾ പറഞ്ഞു

## Article Content

**കൊട്ടിയൂർ: ** മാനന്തവാടി- കൊട്ടിയൂർ- പേരാവൂർ- മട്ടന്നൂർ വിമാനത്താവള നാലുവരി പാത നിർമ്മാണ പ്രവർത്തികൾ ത്വരിത ഗതിയിൽ ആക്കണമെന്നും ഭൂമിയും കെട്ടിടങ്ങളും ഏറ്റെടുത്ത് നഷ്ടപരിഹാരം ഉടൻ നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കൊട്ടിയൂർ പഞ്ചായത്ത് റസിഡൻസ് അസോസിയേഷൻ നിവേദനം നൽകി. കണ്ണൂർ ജില്ലാ കളക്ടർ, കെ ആർ എസ് ഡി കളക്ടർ, എക്സി . എഞ്ചിനിയർ ഷീബു കൃഷ്ണ രാജ്, അസി .എക്സി . എഞ്ചിനിയർ സജിത്ത് എന്നിവർക്ക് മുൻപാകെ നിവേദനം സമർപ്പിച്ച സംഘത്തിൽ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ സി .എ രാജപ്പൻ മാസ്റ്റർ, സണ്ണി മുഞ്ഞനാട്ട് , ജോസഫ് പള്ളിക്കാമഠം, ജിൽസ് എം മേക്കൽ തുടങ്ങിയവർ ഉണ്ടായിരുന്നു. സർവ്വേ നടപടികൾ നടക്കുന്നുണ്ടെന്നും നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കുന്നത് സമയബന്ധിതമായി നടപ്പിലാക്കുമെന്ന് ബന്ധപ്പെട്ട അധികാരികൾ ഉറപ്പു നൽകിയതായും ഭാരവാഹികൾ പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100908/the-kotiyur-panchayat-residence-association-submitted-a-petition-demanding-that-the-four-lane-road-construction-work-be-expedited)