---
title: "യാത്രയയപ്പ് സമ്മേളനം നടത്തി "
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100940/iritty"
published_at: "2023-03-03T06:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6401404c60350_FB_IMG_1677803496040.jpg"
keywords: []
---

# യാത്രയയപ്പ് സമ്മേളനം നടത്തി 

> **Lead Summary:** **ഇരിട്ടി**: ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും 33 വർഷത്തെ അധ്യാപകവൃത്തിയിൽ നിന്നും വിരമിക്കുന്ന പ്രഥമാധ്യാപകൻ എം. ബാബുവിന് ദേശീയ അദ്ധ്യാപക പരിഷത്ത് ഇരിട്ടി യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. അധ്യാപക പരിഷത്ത് ഉപജില്ലാ പ്രസിഡന്റ് സി. രമേശൻ ഉദ്‌ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. കെ പി കുഞ്ഞിനാരായണൻ ചടങ്ങിൽ മുഖ്യഭാഷണം നടത്തി.

## Article Content

**ഇരിട്ടി**: ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും 33 വർഷത്തെ അധ്യാപകവൃത്തിയിൽ നിന്നും വിരമിക്കുന്ന പ്രഥമാധ്യാപകൻ എം. ബാബുവിന് ദേശീയ അദ്ധ്യാപക പരിഷത്ത് ഇരിട്ടി യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. അധ്യാപക പരിഷത്ത് ഉപജില്ലാ പ്രസിഡന്റ് സി. രമേശൻ ഉദ്‌ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. കെ പി കുഞ്ഞിനാരായണൻ ചടങ്ങിൽ മുഖ്യഭാഷണം നടത്തി.

ദേശീയ തലത്തിൽ നടന്ന ശാസ്ത്ര മേളയിൽ ടീച്ചിങ് എയ്ഡ് മത്സരത്തിൽ പ്രത്യേക പുരസ്‌കാരം നേടിയ ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂൾ അധ്യാപകൻ എം. പ്രദീപനെ ചടങ്ങിൽ അനുമോദിച്ചു. അധ്യാപകരായ പി. മനീഷ്, എം. ശ്രീജേഷ്, പി.എം. അഖില, സരിമ ബാലകൃഷ്ണൻ, എം. സുധീഷ്, എൻ ജി ഒ സംഘ് താലൂക്ക് സെക്രട്ടറി പി. രമിത്ത് കുമാർ എന്നിവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100940/iritty)