---
title: "മോട്ടോർവാഹന വകുപ്പിന്റെ വാഹന പരിശോധന; ഇരിട്ടി ആർ ടി ഒവിന് കീഴിൽ ഒരുമാസത്തിനുള്ളിൽ പിഴയീടാക്കിയത് 23 ലക്ഷം രൂപ"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100944/iritty"
published_at: "2023-03-03T06:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640142f86debc_images_-_2023-03-03T061408.871.jpeg"
keywords: []
---

# മോട്ടോർവാഹന വകുപ്പിന്റെ വാഹന പരിശോധന; ഇരിട്ടി ആർ ടി ഒവിന് കീഴിൽ ഒരുമാസത്തിനുള്ളിൽ പിഴയീടാക്കിയത് 23 ലക്ഷം രൂപ

> **Lead Summary:**  **ഇരിട്ടി**: ഗതാഗത നിയമം ലംഘിക്കുന്നവരെ കണ്ടെത്താൻ ഇരിട്ടി ആർ ടി ഒവിന്കീഴിൽ നടത്തിയ വാഹന പരിശോധനയിൽ ഒരുമാസത്തിനിടയിൽ സർക്കാറിന്റെ ഖജനാവിലേക്ക് എത്തിയത് 23 ലക്ഷംരൂപ. ഫെബ്രുവരി മാസത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇത്രയും തുക പിഴയായി ചുമത്തിയത്. ഹെൽമറ്റ് ഇല്ലാതെ ഓടിച്ച ബൈക്ക് യാത്രക്കാരിൽ നിന്നും 313 കേസുകളിലായി 265000 രൂപയാണ് പിഴയീടാക്കിയത്.

## Article Content

 **ഇരിട്ടി**: ഗതാഗത നിയമം ലംഘിക്കുന്നവരെ കണ്ടെത്താൻ ഇരിട്ടി ആർ ടി ഒവിന്കീഴിൽ നടത്തിയ വാഹന പരിശോധനയിൽ ഒരുമാസത്തിനിടയിൽ സർക്കാറിന്റെ ഖജനാവിലേക്ക് എത്തിയത് 23 ലക്ഷംരൂപ. ഫെബ്രുവരി മാസത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇത്രയും തുക പിഴയായി ചുമത്തിയത്. ഹെൽമറ്റ് ഇല്ലാതെ ഓടിച്ച ബൈക്ക് യാത്രക്കാരിൽ നിന്നും 313 കേസുകളിലായി 265000 രൂപയാണ് പിഴയീടാക്കിയത്.

ടാക്‌സ് ഒടുക്കാതേയും പെർമിറ്റ് പുതുക്കാതേയും സമാന്തര സർവീസ്, പാർക്കിംങ്ങ് നിയമ ലംഘനം തുടങ്ങി 1151 കേസുകളിലായാണ് 23,12,250 രൂപ പിഴ ചുമത്തിയത്. സംസ്ഥാന തലത്തിൽ ഏറ്റവും കൂടുതൽ കേസുകൾ ഉണ്ടായതും ഇരിട്ടിമേഖലയിലാണ്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് തീരുമാനം. ജോയിന്റ് ആർ ടി ഒ ബി. സാജു, മോട്ടോർവെഹിക്കിൾ ഇൻസ്‌പെക്ടർ പി. വൈകുണ്ട്ഠൻ, അസിസ്റ്റന്റ് മോട്ടോർവെഹിക്കിൾ ഇൻസ്‌പെക്ടർമാരായ വി.ആർ. ഷനിൽകുമാർ, ഡി.കെ. ഷിജി, കെ. ദിജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100944/iritty)