---
title: "യൂണിഫോം അലവൻസ് ബാങ്ക് വഴി മാത്രമെന്ന് വീണ്ടും നിബന്ധന"
english_title: "uniform allowance is through bank only "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100971/uniform-allowance-is-through-bank-only"
published_at: "2023-03-03T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64016e4640b3c_IMG-20230303-WA0001.jpg"
keywords: []
---

# യൂണിഫോം അലവൻസ് ബാങ്ക് വഴി മാത്രമെന്ന് വീണ്ടും നിബന്ധന

> **Lead Summary:**  തിരുവനന്തപുരം : സൗജന്യ കൈത്തറി യൂണിഫോം പദ്ധതിയിൽ ഉൾപ്പെടാത്ത വിദ്യാർഥികൾക്കു നൽകുന്ന യൂണിഫോം അലവൻസ് കുട്ടികളുടെ ബാങ്ക് അക്കൗണ്ട് വഴി മാത്രമേ നൽകൂ എന്ന നിബന്ധനയുമായി വീണ്ടും സർക്കാർ. സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്ത കുട്ടികളെയും രക്ഷിതാക്കളെയും ബുദ്ധിമുട്ടിക്കുന്നതാണിത്. കഴിഞ്ഞ വർഷവും ധനവകുപ്പ് ഇതേ നിബന്ധന ഉന്നയിച്ചിരുന്നെങ്കിലും പിന്നീടു പിൻവലിക്കുകയായിരുന്നു . അലവൻസ് പ്രധാനാധ്യാപകരുടെ അക്കൗണ്ടിലേക്കു നൽകിയാണു വിദ്യാർഥികൾക്കു വിതരണം ചെയ്തത്.

## Article Content

 തിരുവനന്തപുരം : സൗജന്യ കൈത്തറി യൂണിഫോം പദ്ധതിയിൽ ഉൾപ്പെടാത്ത വിദ്യാർഥികൾക്കു നൽകുന്ന യൂണിഫോം അലവൻസ് കുട്ടികളുടെ ബാങ്ക് അക്കൗണ്ട് വഴി മാത്രമേ നൽകൂ എന്ന നിബന്ധനയുമായി വീണ്ടും സർക്കാർ. സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്ത കുട്ടികളെയും രക്ഷിതാക്കളെയും ബുദ്ധിമുട്ടിക്കുന്നതാണിത്. കഴിഞ്ഞ വർഷവും ധനവകുപ്പ് ഇതേ നിബന്ധന ഉന്നയിച്ചിരുന്നെങ്കിലും പിന്നീടു പിൻവലിക്കുകയായിരുന്നു . അലവൻസ് പ്രധാനാധ്യാപകരുടെ അക്കൗണ്ടിലേക്കു നൽകിയാണു വിദ്യാർഥികൾക്കു വിതരണം ചെയ്തത്.

എന്നാൽ ഇത്തവണ വീണ്ടും കുട്ടികളുടെ ബാങ്ക് അക്കൗണ്ട് നൽകണമെന്നാണു സ്കൂളുകളോടു പൊതു വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. അഞ്ചിനകം അക്കൗണ്ട് നൽകാനാണ് നിർദ്ദേശം. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ അക്കൗണ്ട് തുടങ്ങുക പ്രയാസമാണെന്നു രക്ഷിതാക്കൾ ചൂണ്ടിക്കാ ട്ടുന്നു. അധ്യയന വർഷത്തിന്റെ ആരംഭത്തിൽ നൽകേണ്ട അലവൻസാണു വർഷാവസാനത്തിൽ നൽകുന്നത്. ഇതിനായി 23.46 കോടി രൂപ കഴിഞ്ഞ ദിവസമാണ് ധനവകുപ്പ് അനുവദിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100971/uniform-allowance-is-through-bank-only)