---
title: "മോട്ടോർ വാഹന വകുപ്പ് വാഹന പരിശോധന; ഒരു മാസം പിഴ ഈടാക്കിയത് 23 ലക്ഷം "
english_title: "Department of Motor Vehicles Vehicle Inspection; 23 lakhs was charged in a month "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100974/department-of-motor-vehicles-vehicle-inspection-23-lakhs-was-charged-in-a-month"
published_at: "2023-03-03T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6401708226844_images_(14).jpeg"
keywords: []
---

# മോട്ടോർ വാഹന വകുപ്പ് വാഹന പരിശോധന; ഒരു മാസം പിഴ ഈടാക്കിയത് 23 ലക്ഷം 

> **Lead Summary:** ഇരിട്ടി: ഗതാഗത നിയമ ലംഘകരെ പിടികൂടുന്നതിനായി നടത്തിയ വാഹന പരിശോധനയിൽ സംസ്ഥാനത്ത് ഇരിട്ടി ജോയിന്റ് ആർടിഒ ഓഫിസ് മുന്നിൽ. ഒരു മാസം കൊണ്ട് പിഴ ഈടാക്കിയത് 23 ലക്ഷം രൂപ. കഴിഞ്ഞ മാസം നടത്തിയ വാഹന പരിശോധനയിലാണ് ഇത്രയും തുക പിഴയായി സർക്കാർ ഖജനാവിൽ എത്തിയത്.

## Article Content

ഇരിട്ടി: ഗതാഗത നിയമ ലംഘകരെ പിടികൂടുന്നതിനായി നടത്തിയ വാഹന പരിശോധനയിൽ സംസ്ഥാനത്ത് ഇരിട്ടി ജോയിന്റ് ആർടിഒ ഓഫിസ് മുന്നിൽ. ഒരു മാസം കൊണ്ട് പിഴ ഈടാക്കിയത് 23 ലക്ഷം രൂപ. കഴിഞ്ഞ മാസം നടത്തിയ വാഹന പരിശോധനയിലാണ് ഇത്രയും തുക പിഴയായി സർക്കാർ ഖജനാവിൽ എത്തിയത്.

ഹെൽമറ്റ് ഇല്ലാത്ത ബൈക്ക് യാത്രക്കാരിൽ നിന്ന് 313 കേസുകളിലായി 265000 രൂപയാണ് പിഴ ഈടാക്കിയത്. ലൈസൻസില്ലാതെ വാഹനം ഓടിച്ച കേസിൽ 5.2 ലക്ഷം രൂപ പിഴ ഈടാക്കി. ഇൻഷുറൻസ് ഇല്ലാതെ വാഹനവുമായി നിരത്തിലിറങ്ങിയവരിൽ നിന്ന് 6.95 ലക്ഷം രൂപയും പിഴ ഈടാക്കി. മറ്റു കേസുകൾ: പെർമിറ്റ് - 4.9 ലക്ഷം രൂപ. ടാക്സ് 5.575 ലക്ഷം രൂപ. ഇവയ്ക്ക് പുറമേ സമാന്തര സർവീസ്, പാർക്കിങ് നിയമ ലംഘനം എന്നിങ്ങനെ ആകെ 1151 കേസുകളിലായി 23,12,250 രൂപയാണ് പിഴ ചുമത്തിയത്.

ജോയിന്റ് ആർടിഒ പി.സാജു, മോട്ടർ വെഹിക്കിൾ ഇൻസ്പെ ക്ടർ പി.വൈകുണ്ഠൻ, അസി സെന്റ് മോട്ടർ വെഹിക്കിൾ ഇൻ സ്പെക്ടർമാരായ വി.ആർ.ഷനിൽ കുമാർ, ഡി.കെ.ഷീജി, കെ. ജിതേഷ് എന്നിവരുടെ നേതൃത്വ ത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് ഇവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100974/department-of-motor-vehicles-vehicle-inspection-23-lakhs-was-charged-in-a-month)