---
title: "ഇന്ന് ലോക കേൾവിദിനം: ശബ്ദലോകത്ത് തുടരാൻ സഹായം കാത്ത് 360 പേർ"
english_title: "Today is World Hearing Day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/100979/today-is-world-hearing-day"
published_at: "2023-03-03T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640175798de2d_images_-_2023-03-03T094807.859.jpeg"
keywords: []
---

# ഇന്ന് ലോക കേൾവിദിനം: ശബ്ദലോകത്ത് തുടരാൻ സഹായം കാത്ത് 360 പേർ

> **Lead Summary:**  **കണ്ണൂർ:** ജന്മനാ കേൾവിശേഷിയില്ലാത്ത കുട്ടികളിൽ കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയ വഴി കേൾവിശേഷി ലഭിച്ച 360 പേർക്കു ശബ്ദലോകം അന്യമാകാൻ ദിവസങ്ങൾ മാത്രം. ഇംപ്ലാന്റ് മോഡലുകൾ അവസാനിപ്പി ക്കാൻ കമ്പനി തീരുമാനിച്ചതാണ് ആശങ്കയ്ക്കു കാരണം. സർക്കാരിന്റെ 'ശ്രുതിതരംഗം' പദ്ധതിയിലൂടെയാണ് ഇവർക്ക് കേൾവി, സംസാരശേഷികൾ ലഭിച്ചത്. 7 ലക്ഷത്തിലേറെ രൂപ ചെലവുവരുന്ന ശസ്ത്രക്രിയ സാമൂഹിക സുരക്ഷാ മിഷൻ വഴി സർക്കാർ ചെയ്തു കൊടുത്തു. അമേരിക്കൻ കമ്പനിയായ അഡ്വാൻസ് ബയോണിക്സിന്റെ (എബി) ഹാർമണി, ഓറിയ, നെപ്റ്റ്യൂൺ, പ്ലാറ്റിനം എന്നീ സീരിസുകളിലെ ഇംപ്ലാന്റ് ഉപകരണങ്ങളാണ് ഇവർ ഉപയോഗിക്കുന്നത്. ഇവയുടെ അറ്റകുറ്റപ്പണിയും അനുബന്ധ ഭാഗങ്ങളുടെ നിർമാണവും വിതരണവും മാർച്ച് 31ന് അവസാനിപ്പിക്കാനാണു കമ്പനി തീരുമാനം. സ്വന്തം നിലയിൽ ഉപകരണങ്ങൾ മാറ്റാൻ 4 ലക്ഷത്തോളം രൂപ ചെലവു വരും.

## Article Content

 **കണ്ണൂർ:** ജന്മനാ കേൾവിശേഷിയില്ലാത്ത കുട്ടികളിൽ കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയ വഴി കേൾവിശേഷി ലഭിച്ച 360 പേർക്കു ശബ്ദലോകം അന്യമാകാൻ ദിവസങ്ങൾ മാത്രം. ഇംപ്ലാന്റ് മോഡലുകൾ അവസാനിപ്പി ക്കാൻ കമ്പനി തീരുമാനിച്ചതാണ് ആശങ്കയ്ക്കു കാരണം. സർക്കാരിന്റെ 'ശ്രുതിതരംഗം' പദ്ധതിയിലൂടെയാണ് ഇവർക്ക് കേൾവി, സംസാരശേഷികൾ ലഭിച്ചത്. 7 ലക്ഷത്തിലേറെ രൂപ ചെലവുവരുന്ന ശസ്ത്രക്രിയ സാമൂഹിക സുരക്ഷാ മിഷൻ വഴി സർക്കാർ ചെയ്തു കൊടുത്തു. അമേരിക്കൻ കമ്പനിയായ അഡ്വാൻസ് ബയോണിക്സിന്റെ (എബി) ഹാർമണി, ഓറിയ, നെപ്റ്റ്യൂൺ, പ്ലാറ്റിനം എന്നീ സീരിസുകളിലെ ഇംപ്ലാന്റ് ഉപകരണങ്ങളാണ് ഇവർ ഉപയോഗിക്കുന്നത്. ഇവയുടെ അറ്റകുറ്റപ്പണിയും അനുബന്ധ ഭാഗങ്ങളുടെ നിർമാണവും വിതരണവും മാർച്ച് 31ന് അവസാനിപ്പിക്കാനാണു കമ്പനി തീരുമാനം. സ്വന്തം നിലയിൽ ഉപകരണങ്ങൾ മാറ്റാൻ 4 ലക്ഷത്തോളം രൂപ ചെലവു വരും.

മാർച്ച് 31നുശേഷം സ്പീച്ച് പ്രോസസറോ, ബാറ്ററിയോ ചാർജറോ കേടായാൽ അന്നുമുതൽ ശബ്ദലോകം നഷ്ടമാകും. സാമൂഹിക സുരക്ഷാ മിഷന്റെ ചുമതലയുള്ള മന്ത്രി ആർ.ബിന്ദു ഉൾപ്പെടെയുള്ളവരെ ഇക്കാര്യങ്ങളെല്ലാം അറിയിച്ചിരുന്നെന്നു കോ ക്ലിയർ ഇംപ്ലാന്റീസ് അസോസിയേഷൻ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി (സിയാക്സ്) ഭാരവാഹികൾ പറഞ്ഞു. എന്നാൽ ഉപകരണങ്ങൾ അപ്ഗ്രേഡ് ചെയ്യാനുള്ള നടപടി സർക്കാർ തുടങ്ങിയതായി അറിയില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/100979/today-is-world-hearing-day)