---
title: "മോദിയുടെ വാക്കുകൾ കരുത്ത്: ബിജെപി ഭരണം പിടിക്കുമെന്ന് കെ സുരേന്ദ്രൻ"
english_title: "K Surendran that BJP will take over the government"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101011/k-surendran-that-bjp-will-take-over-the-government"
published_at: "2023-03-03T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64018aa65d3d6_k-surendran.1.1388860.jpg"
keywords: []
---

# മോദിയുടെ വാക്കുകൾ കരുത്ത്: ബിജെപി ഭരണം പിടിക്കുമെന്ന് കെ സുരേന്ദ്രൻ

> **Lead Summary:** **തൃശൂർ** : കേരളം ബി ജെ പി നേടുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കേരളത്തിന്റെ രാഷ്ട്രീയ ദിശ മാറ്റും. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ചൂണ്ടു പലകയാകും ലോക്സഭാ തെരഞ്ഞെടുപ്പെന്നും സുരേന്ദ്രൻ പറഞ്ഞു.പ്രധാനമന്ത്രിയുടെ പ്രസ്താവന കേരളത്തിലെ ബിജെപിക്ക് കരുത്തുപകരും.

## Article Content

**തൃശൂർ** : കേരളം ബി ജെ പി നേടുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കേരളത്തിന്റെ രാഷ്ട്രീയ ദിശ മാറ്റും. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ചൂണ്ടു പലകയാകും ലോക്സഭാ തെരഞ്ഞെടുപ്പെന്നും സുരേന്ദ്രൻ പറഞ്ഞു.പ്രധാനമന്ത്രിയുടെ പ്രസ്താവന കേരളത്തിലെ ബിജെപിക്ക് കരുത്തുപകരും.

ഭാരിച്ച ഉത്തരവാദിത്തമാണ് ഏൽപിച്ചത്. കേരളത്തിലും ഡബിൾ എഞ്ചിൻ സർക്കാർ വരുമെന്നും സുരേന്ദ്രൻ പറഞ്ഞു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ വരും വർഷം കേരളത്തിലും ബിജെപി സർക്കാരുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. സംസ്ഥാനത്ത് ഗുസ്തി ഒരിടത്ത് ദോസ്തി എന്നത് കേരളത്തിലെ ജനങ്ങൾ കാണുന്നുണ്ടെന്നും വടക്ക് കിഴക്കന് സംസ്ഥാനങ്ങളിലെ വിജയം കേരളത്തിലും ആവർത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101011/k-surendran-that-bjp-will-take-over-the-government)