---
title: "കോളിത്തട്ട് ഗവൺമെൻറ് എൽ പി സ്കൂളിൽ വായന സദസ്സ് സംഘടിപ്പിച്ചു"
english_title: "Kolithut Govt organized a reading session at LP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101068/kolithut-govt-organized-a-reading-session-at-lp-school"
published_at: "2023-03-03T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6401b0a83d6b0_Picsart_23-03-03_13-44-14-068.jpg"
keywords: []
---

# കോളിത്തട്ട് ഗവൺമെൻറ് എൽ പി സ്കൂളിൽ വായന സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **ശാന്തിഗിരി**: കുട്ടികളിലെ വായന പ്രോത്സാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യാനായി പൊതുവിദ്യാഭ്യാസ വകുപ്പും എസ് എസ് കെ യും ചേർന്ന് ആരംഭിച്ച വായന ചങ്ങാത്തം പരിപാടി കോളിത്തട്ട് ജി എൽ പി സ്കൂളിൽ നടത്തി. നാലാം ക്ലാസ്സ് വിദ്യാർത്ഥി സാൻവിയ സുനിലിന്റെ വീട്ടിൽവെച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

## Article Content

**ശാന്തിഗിരി**: കുട്ടികളിലെ വായന പ്രോത്സാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യാനായി പൊതുവിദ്യാഭ്യാസ വകുപ്പും എസ് എസ് കെ യും ചേർന്ന് ആരംഭിച്ച വായന ചങ്ങാത്തം പരിപാടി കോളിത്തട്ട് ജി എൽ പി സ്കൂളിൽ നടത്തി. നാലാം ക്ലാസ്സ് വിദ്യാർത്ഥി സാൻവിയ സുനിലിന്റെ വീട്ടിൽവെച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

കുമാരി സാൻവിയ സുനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് ലിസി പി. എ, എം പി. ടി എ പ്രസിഡന്റ്‌  സൗമ്യ ബിനു, ആതിര മോഹനൻ, സ്കൂൾ ലീഡർ കുമാരി എയ്ഞ്ചൽ സോജൻ, അച്ചാമ്മ കൊച്ചുപുര എന്നിവർ സംസാരിച്ചു. കുട്ടികൾ തയ്യാറാക്കിയ വായനക്കുറിപ്പുകളടങ്ങിയ മാസിക പ്രകാശനം ചെയ്തു. കുട്ടികളോടൊപ്പം രക്ഷിതാക്കളും അവരുടെ വായനനുഭവങ്ങളും സർഗ്ഗത്മക രചനകളും പങ്കുവെക്കുകയുണ്ടായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101068/kolithut-govt-organized-a-reading-session-at-lp-school)