---
title: "പി.സി.ഗുരുവിലാസം ബേസിക്ക് യു.പി.സ്കൂൾ നൂറ്റിനാല്പത്തി മൂന്നാമത് വാർഷികാഘോഷം നടന്നു"
english_title: "143rd Anniversary Celebration of PC Guruvilasam Basic UP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101091/143rd-anniversary-celebration-of-pc-guruvilasam-basic-up-school"
published_at: "2023-03-03T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6401c2d405d47_IMG-20230303-WA0102.jpg"
keywords: []
---

# പി.സി.ഗുരുവിലാസം ബേസിക്ക് യു.പി.സ്കൂൾ നൂറ്റിനാല്പത്തി മൂന്നാമത് വാർഷികാഘോഷം നടന്നു

> **Lead Summary:** **വടക്കുമ്പാട്**: പി.സി.ഗുരുവിലാസം ബേസിക്ക് യു.പി.സ്കൂൾ നൂറ്റിനാല്പത്തി മൂന്നാമത് വാർഷികാഘോഷം നടന്നു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. എം.വി.ജനാർദ്ദനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ഓരോ ക്ലാസുകളിലെയും മികച്ച വിദ്യാർത്ഥികൾക്കുള്ള നൂറ്റി നാല് എൻഡോവ്മെൻറ് വിതരണം തലശ്ശേരി നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.ഗീത നൽകി.

## Article Content

**വടക്കുമ്പാട്**: പി.സി.ഗുരുവിലാസം ബേസിക്ക് യു.പി.സ്കൂൾ നൂറ്റിനാല്പത്തി മൂന്നാമത് വാർഷികാഘോഷം നടന്നു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. എം.വി.ജനാർദ്ദനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ഓരോ ക്ലാസുകളിലെയും മികച്ച വിദ്യാർത്ഥികൾക്കുള്ള നൂറ്റി നാല് എൻഡോവ്മെൻറ് വിതരണം തലശ്ശേരി നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.ഗീത നൽകി.

തുടർന്ന് സ്കൂളിൽ ആരംഭിച്ച കളരി പരിശീലനത്തിൻ്റെ സമാപനവും കളരി പ്രദർശനവും നടന്നു.ഷാജി കാരായി അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രധാനാധ്യാപിക പി.കെ.ജ്യോഷിത, എം.ബാലൻ, സുശീൽ ചന്ദ്രോത്ത്, നോർത്ത് ബിപിസി ജലചന്ദ്രൻ, മുകുന്ദൻ മഠത്തിൽ, താഹിർ ഉമ്മൻചിറ, പനോളി വത്സൻ, രാജൻ, മധു ഗുരുക്കൾ, എ.ടി.ശ്രീന എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാവിരുന്നും,ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് കുട്ടാപ്പു കതിരൂർ അവതരിപ്പിച്ച നാട്ടറിവ് പാട്ടുകൾ അരങ്ങേറി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101091/143rd-anniversary-celebration-of-pc-guruvilasam-basic-up-school)