---
title: "വനിതാ ദിനം: വിമൻ ചേംബർ ഓഫ് കോമേഴ്‌സ് വിപുലമായ പരിപാടികൾ സംഘടിപ്പിക്കും"
english_title: "Women's Day: Women Chamber of Commerce will organize a wide range of events"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101096/womens-day-women-chamber-of-commerce-will-organize-a-wide-range-of-events"
published_at: "2023-03-03T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6401c5b5e2879_IMG-20230303-WA0113.jpg"
keywords: []
---

# വനിതാ ദിനം: വിമൻ ചേംബർ ഓഫ് കോമേഴ്‌സ് വിപുലമായ പരിപാടികൾ സംഘടിപ്പിക്കും

> **Lead Summary:** മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വിമൻ ചേംബർ ഓഫ് കോമേഴ്‌സ് വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. സ്ത്രീകളുടെ മനസികാരോഗ്യത്തിന്റെ പ്രാധാന്യം വിവരിക്കാൻ പ്രത്യേക പ്രഭാഷണവും സംഘടിപ്പിക്കുന്നു . `സ്ത്രീകളും മാനസികാരോഗ്യവും' എന്ന വിഷയത്തിലാണ് പ്രഭാഷണം സംഘടിപ്പിക്കുന്നത്.

## Article Content

മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വിമൻ ചേംബർ ഓഫ് കോമേഴ്‌സ് വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. സ്ത്രീകളുടെ മനസികാരോഗ്യത്തിന്റെ പ്രാധാന്യം വിവരിക്കാൻ പ്രത്യേക പ്രഭാഷണവും സംഘടിപ്പിക്കുന്നു . `സ്ത്രീകളും മാനസികാരോഗ്യവും' എന്ന വിഷയത്തിലാണ് പ്രഭാഷണം സംഘടിപ്പിക്കുന്നത്.

ആധുനിക ലോകത്തു സ്ത്രീകൾ നേരിടുന്ന വിവിധങ്ങളായ മാനസിക പ്രശനങ്ങളും അതുണ്ടാക്കുന്ന സാമൂഹിക വിഷയങ്ങളും പരിഹാര മാർഗ്ഗങ്ങളുമാണ് പ്രഭാഷണ വിഷയം .

കൽപ്പറ്റ വുഡ്ലാൻഡ്സ് ഹോട്ടലിലെ കോൺഫറൻസ് ഹാളിൽ മാർച്ച് 5 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മുതൽ അഞ്ചു മണിവരെയാണ് പരിപാടി . മേപ്പാടി WIMS മെഡിക്കൽ കോളേജിലെ ഗൈനക്കോളജിസ്റ് ഡോക്ടർ എസ് ദിവ്യ, കൽപ്പറ്റ വയൽനാട് മെഡിക്കൽ സെന്ററിലെ സൈക്യാട്രിസ്റ് ഡോക്ടർ എസ്. ഇന്ദു എന്നിവരാണ് പ്രഭാഷണം നടത്തുന്നത് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101096/womens-day-women-chamber-of-commerce-will-organize-a-wide-range-of-events)