---
title: "ശ്രീകണ്ഠാപുരം ടൗണിൻ്റെ ഹൃദയഭാഗത്ത്  വർഷങ്ങൾ പഴക്കമുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നു "
english_title: "Srikandapuram town"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101122/srikandapuram-town"
published_at: "2023-03-03T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6401de3826ea9_Screenshot_2023-03-03-17-07-45-84_4aed3257f278fcf7bfa3abd644e23333.jpg"
keywords: []
---

# ശ്രീകണ്ഠാപുരം ടൗണിൻ്റെ ഹൃദയഭാഗത്ത്  വർഷങ്ങൾ പഴക്കമുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നു 

> **Lead Summary:** **ശ്രീകണ്ഠാപുരം**: ടൗണിൻ്റെ ഹൃദയഭാഗത്തുള്ള വർഷങ്ങൾ പഴക്കമുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്ത്. നിരവധി പക്ഷികൾ കൂടുകൂട്ടി ജീവിച്ചു പോരുന്ന മരം എന്നതിനപ്പുറം ചുട്ടുപൊള്ളുന്ന മേഖലയ്ക്ക് തണൽ നൽകിയ മരങ്ങളാണ് മുറിച്ചു നീക്കുന്നതെന്നാണ് പരിസ്ഥിതി സ്നേഹികൾ പറയുന്നത്. അതേസമയം ദുരന്തനിവാരണ സേനയുടെ തീരുമാനപ്രകാരം ടൗണിലെത്തുന്ന ആളുകളുടെ ജീവനും സ്വത്തിനും പ്രാധാന്യം നൽകിയാണ് വലിയ അപകടാവസ്ഥയിലുള്ള മരങ്ങളുടെ ശിഖരങ്ങൾ നീക്കം ചെയ്യുന്നതെന്നാണ് നഗരസഭാ അധികൃതർ വ്യക്തമാക്കുന്നത്.

## Article Content

**ശ്രീകണ്ഠാപുരം**: ടൗണിൻ്റെ ഹൃദയഭാഗത്തുള്ള വർഷങ്ങൾ പഴക്കമുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്ത്. നിരവധി പക്ഷികൾ കൂടുകൂട്ടി ജീവിച്ചു പോരുന്ന മരം എന്നതിനപ്പുറം ചുട്ടുപൊള്ളുന്ന മേഖലയ്ക്ക് തണൽ നൽകിയ മരങ്ങളാണ് മുറിച്ചു നീക്കുന്നതെന്നാണ് പരിസ്ഥിതി സ്നേഹികൾ പറയുന്നത്. അതേസമയം ദുരന്തനിവാരണ സേനയുടെ തീരുമാനപ്രകാരം ടൗണിലെത്തുന്ന ആളുകളുടെ ജീവനും സ്വത്തിനും പ്രാധാന്യം നൽകിയാണ് വലിയ അപകടാവസ്ഥയിലുള്ള മരങ്ങളുടെ ശിഖരങ്ങൾ നീക്കം ചെയ്യുന്നതെന്നാണ് നഗരസഭാ അധികൃതർ വ്യക്തമാക്കുന്നത്.

ചെയർപേഴ്സൺ ശ്രീകണ്ഠാപുരം നഗരസഭ രണ്ട് ദിവസങ്ങളിലായി ശ്രീകണ്Oപുരം നഗരഹൃദയത്തിലെ മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചു മാറ്റുന്ന പ്രവർത്തി തുടരുകയാണ്. സുരക്ഷയുടെ ഭാഗമായി ബസുകൾ ഉൾപ്പെടെയുളള വാഹനങ്ങളുടെ ട്രാഫിക് ക്രമീകരിച്ചും, മരം മുറിച്ചു മാറ്റുന്ന മേഖലയിലെ വൈദ്യുതി ബന്ധം വിചേദിച്ചും, കച്ചവട സ്ഥാപനങ്ങൾ അടച്ചിട്ടുമാണ് മരച്ചില്ലകൾ നീക്കം ചെയ്യുന്നത്. വരും ദിവസങ്ങളിലും പ്രവൃത്തി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101122/srikandapuram-town)