---
title: " കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി"
english_title: "Another mobile phone was seized from Kannur Central Jail"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101143/another-mobile-phone-was-seized-from-kannur-central-jail"
published_at: "2023-03-03T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6401fc4e37173_ZXCxzc.jpg"
keywords: []
---

#  കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി. കാപ്പ തടവുകാരനായ ബഷീറിൽ നിന്നാണ് 2 മൊബൈൽ ഫോണുകൾ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു. മൂന്നാം ബ്ലോക്കിലെ കാപ്പ തടവുകാരനാണ് ബഷീർ.

## Article Content

**കണ്ണൂർ: **കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി. കാപ്പ തടവുകാരനായ ബഷീറിൽ നിന്നാണ് 2 മൊബൈൽ ഫോണുകൾ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു. മൂന്നാം ബ്ലോക്കിലെ കാപ്പ തടവുകാരനാണ് ബഷീർ.

ജയിൽ വളപ്പിലേക്ക് കഞ്ചാവ് എത്തിക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് പരിശോധന നടത്തിയത്. കഴിഞ്ഞദിവസവും ജയിലിലെ തടവുകാരിൽ നിന്ന് രണ്ടു ഫോണുകൾ പിടിച്ചെടുത്തിരുന്നു. സെൻട്രൽ ജയിലിലെ ന്യൂ ബ്ലോക്കിൽ നടത്തിയ പരിശോധനയിലാണ് ഫോണുകൾ പിടിച്ചെടുത്തത്. തടവുകാരായ സവാദ്, സുധിൻ എന്നിവരിൽ നിന്നാണ് കഴിഞ്ഞ ദിവസം മൊബൈൽ ഫോണുകൾ പിടിച്ചെടുത്തത്. ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. ഇന്നലത്തെ സംഭവത്തിലും കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101143/another-mobile-phone-was-seized-from-kannur-central-jail)