---
title: "ആം ആദ്മി പാര്‍ട്ടി പ്രതിഷേധ ധര്‍ണ്ണ നടത്തി."
english_title: "The Aam Aadmi Party staged a protest dharna"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101151/the-aam-aadmi-party-staged-a-protest-dharna"
published_at: "2023-03-03T19:53:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640202fb09287_adfsg.jpg"
keywords: []
---

# ആം ആദ്മി പാര്‍ട്ടി പ്രതിഷേധ ധര്‍ണ്ണ നടത്തി.

> **Lead Summary:** **അമ്പലവയല്‍:** അമ്പലവയല്‍ അമ്പുകുത്തിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭീഷണിയില്‍ ആത്മഹത്യ ചെയ്ത ഹരികുമാറിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കുക, മനീഷ് സിസോദിയയുടെ അറസ്റ്റിലൂടെ നടത്തുന്ന രാഷ്ട്രീയ പകപോക്കല്‍ അവസാനിപ്പിക്കുക, പാചക വാതക വില വര്‍ദ്ധനവ് പിന്‍വലിക്കുക എന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി അമ്പലവയല്‍ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.

## Article Content

**അമ്പലവയല്‍:** അമ്പലവയല്‍ അമ്പുകുത്തിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭീഷണിയില്‍ ആത്മഹത്യ ചെയ്ത ഹരികുമാറിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കുക, മനീഷ് സിസോദിയയുടെ അറസ്റ്റിലൂടെ നടത്തുന്ന രാഷ്ട്രീയ പകപോക്കല്‍ അവസാനിപ്പിക്കുക, പാചക വാതക വില വര്‍ദ്ധനവ് പിന്‍വലിക്കുക എന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി അമ്പലവയല്‍ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.

അമ്പലവയല്‍ ടൗണില്‍ സംഘടിപ്പിച്ച പരിപാടി ജില്ല സെക്രട്ടറി സല്‍മാന്‍ റിപ്പണ്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കണ്‍വീനര്‍ ഇ വി തോമസ് മുഖ്യ പ്രഭാഷണം നടത്തി.മണ്ഡലം സെക്രട്ടറി ഒ എം തോമസ്,  ഡോ സുരേഷ്,ബേബി തയ്യില്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് കണ്‍വീനര്‍ ജേകപ് കെ.പി അദ്ധ്യക്ഷനായി, പോള്‍സണ്‍ തോമാട്ടുച്ചാല്‍, ലൈജു കുമ്പളേരി, ബാബു, അനസ് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101151/the-aam-aadmi-party-staged-a-protest-dharna)