---
title: "കൈക്കൂലി വാങ്ങുന്നതിനിടെ  മുനിസിപ്പല്‍ സെക്രട്ടറിയെ വിജിലന്‍സ് പിടികൂടി. "
english_title: "Vigilance caught municipal secretary while accepting bribe."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101159/vigilance-caught-municipal-secretary-while-accepting-bribe"
published_at: "2023-03-03T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640208f122171_zxzcx.jpg"
keywords: []
---

# കൈക്കൂലി വാങ്ങുന്നതിനിടെ  മുനിസിപ്പല്‍ സെക്രട്ടറിയെ വിജിലന്‍സ് പിടികൂടി. 

> **Lead Summary:** **പത്തനംതിട്ട: **കൈക്കൂലി വാങ്ങുന്നതിനിടെ തിരുവല്ല മുനിസിപ്പല്‍ സെക്രട്ടറിയെ വിജിലന്‍സ് പിടികൂടി. തിരുവല്ല നഗരസഭ സെക്രട്ടറി നാരായണന്‍ സ്റ്റാലിന്‍, ഓഫീസ് അസിസ്റ്റന്റ് ഹസീന എന്നിവരെയാണ് വിജിലന്‍സ് സംഘം പിടികൂടിയത്. മാലിന്യ സംസ്‌കരണത്തിന് കരാറെടുത്ത ആളില്‍നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങിയതോടെ പിടിയിലാവുകയായിരുന്നു. മാലിന്യ സംസ്‌കരണ പ്ലാന്റ് നടത്തിപ്പുകാരില്‍നിന്ന് 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട് കൈപ്പറ്റി എന്നതാണ് ഇവര്‍ക്കെതിരേ ചുമത്തിയ കുറ്റം. പ്ലാന്റ് നടത്തിപ്പുകാരില്‍നിന്ന് വാങ്ങിയ തുക ഇരുവരുടെയും പക്കല്‍നിന്നായി കണ്ടെത്തി.

## Article Content

**പത്തനംതിട്ട: **കൈക്കൂലി വാങ്ങുന്നതിനിടെ തിരുവല്ല മുനിസിപ്പല്‍ സെക്രട്ടറിയെ വിജിലന്‍സ് പിടികൂടി. തിരുവല്ല നഗരസഭ സെക്രട്ടറി നാരായണന്‍ സ്റ്റാലിന്‍, ഓഫീസ് അസിസ്റ്റന്റ് ഹസീന എന്നിവരെയാണ് വിജിലന്‍സ് സംഘം പിടികൂടിയത്. മാലിന്യ സംസ്‌കരണത്തിന് കരാറെടുത്ത ആളില്‍നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങിയതോടെ പിടിയിലാവുകയായിരുന്നു. മാലിന്യ സംസ്‌കരണ പ്ലാന്റ് നടത്തിപ്പുകാരില്‍നിന്ന് 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട് കൈപ്പറ്റി എന്നതാണ് ഇവര്‍ക്കെതിരേ ചുമത്തിയ കുറ്റം. പ്ലാന്റ് നടത്തിപ്പുകാരില്‍നിന്ന് വാങ്ങിയ തുക ഇരുവരുടെയും പക്കല്‍നിന്നായി കണ്ടെത്തി.

വാങ്ങിയ പണം ഹസീന മുഖേന ഇയാള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ നീക്കം നടത്തിയെങ്കിലും പരാജയപ്പെട്ടു. കൈക്കൂലി ആവശ്യപ്പെട്ടെന്ന് മാലിന്യ സംസ്‌കരണ പ്ലാന്റ് നടത്തിപ്പുകാര്‍ വിജിലന്‍സില്‍ വിവരമറിയിച്ചിരുന്നു. ഇതുപ്രകാരം വിജിലന്‍സ് നല്‍കിയ തുകയാണ് പ്ലാന്റ് നടത്തിപ്പുകാര്‍ നാരായണന്‍ സ്റ്റാലിന് കൈമാറിയത്. തുടര്‍ന്ന് ഈ തുക ഹസീന വഴി മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള ശ്രമം നടത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101159/vigilance-caught-municipal-secretary-while-accepting-bribe)