---
title: "കൊട്ടിയൂർ എൻ.എസ്.എസ്.കെ യു.പി സ്കൂളിന്റെ 61-ാം മത് വാർഷികാഘോഷം."
english_title: "61st Anniversary Celebration of NSSKUP School, Kottiur."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101166/61st-anniversary-celebration-of-nsskup-school-kottiur"
published_at: "2023-03-03T20:51:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6402106c8f27b_kottitoor.jpg"
keywords: []
---

# കൊട്ടിയൂർ എൻ.എസ്.എസ്.കെ യു.പി സ്കൂളിന്റെ 61-ാം മത് വാർഷികാഘോഷം.

> **Lead Summary:** **കൊട്ടിയൂർ: ** കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി.സ്കൂളിന്റെ 61-ാമത് വാർഷികാഘോഷം വിപുലമായി നടന്നു. സ്കൂൾ മാനേജർ കെ. സുനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ. ബാബുരാജ് കെ. എ. മുഖ്യപ്രഭാഷണം നടത്തി. സ്കൂളിന്റെ വാർഷിക റിപ്പോർട്ട് ഹെഡ്മിസ്ട്രസ് ശ്രീമതി. സുമിത എസ്. അവതരിപ്പിച്ചു. വിവിധ സ്കോളർഷിപ്പ് വിജയികളായ വിദ്യാത്ഥികളെ വാർഡ് മെമ്പർമാരായ ശ്രീമതി. ജെസ്സി റോയ്, ജോണി ആമക്കാട്ട് , റിട്ടേയ്ഡ് അദ്ധ്യാപകരായ കെ.ജി കരുണാകരൻ മാസ്റ്റർ, പി.എ ശിവദാസൻ മാസ്റ്റർ എന്നിവർ നിർവഹിച്ചു.

## Article Content

**കൊട്ടിയൂർ: ** കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി.സ്കൂളിന്റെ 61-ാമത് വാർഷികാഘോഷം വിപുലമായി നടന്നു. സ്കൂൾ മാനേജർ കെ. സുനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ. ബാബുരാജ് കെ. എ. മുഖ്യപ്രഭാഷണം നടത്തി. സ്കൂളിന്റെ വാർഷിക റിപ്പോർട്ട് ഹെഡ്മിസ്ട്രസ് ശ്രീമതി. സുമിത എസ്. അവതരിപ്പിച്ചു. വിവിധ സ്കോളർഷിപ്പ് വിജയികളായ വിദ്യാത്ഥികളെ വാർഡ് മെമ്പർമാരായ ശ്രീമതി. ജെസ്സി റോയ്, ജോണി ആമക്കാട്ട് , റിട്ടേയ്ഡ് അദ്ധ്യാപകരായ കെ.ജി കരുണാകരൻ മാസ്റ്റർ, പി.എ ശിവദാസൻ മാസ്റ്റർ എന്നിവർ നിർവഹിച്ചു.

എൻഡോവ്മെന്റ് വിതരണം മാനേജ്മെന്റ് പ്രതിനിധി ശ്രീ.പി.എസ്.മോഹനൻ നിർവഹിച്ചു. ചടങ്ങിൽ സബ്ജില്ലാ ജില്ലാതല പ്രതിഭകൾക്കുള്ള സമ്മാന വിതരണം നടത്തി. പി ടി എ പ്രസിഡന്റ് രാജീവ് പി ആർ , എം പി ടി എ പ്രസിഡന്റ് റാഷിദ, വൈസ് പ്രസിഡന്റ് പ്രസാദ് മുകുളേൽ, ശ്രീമതി ജയ ബിജു, സ്റ്റാഫ് പ്രതിനിധി റജി ടി.ഡി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സി.പി.എൻ കളരി അക്കാദമി ശ്രീ പവിത്രൻ ഗുരുക്കളെ ചടങ്ങിൽ ആദരിച്ചു. കളരി പരിശീലനം നേടിയ വിദ്യാർത്ഥികളുടെ കളരിപ്പയറ്റ് പ്രദർശനവും കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. സ്കൂൾ ലീഡർ മാസ്റ്റർ ശ്രേയസ് പി.ദിനേശ് നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101166/61st-anniversary-celebration-of-nsskup-school-kottiur)