---
title: "വിദ്യാർഥികൾ മുങ്ങിമരിച്ച സംഭവം: മാങ്കുളത്ത്​ ട്രക്കിങ്​ നിരോധിച്ചു"
english_title: "Drowning incident of students: Trucking banned in Mankulam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101168/drowning-incident-of-students-trucking-banned-in-mankulam"
published_at: "2023-03-03T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6402137e18d2f_xcfxcv.jpg"
keywords: []
---

# വിദ്യാർഥികൾ മുങ്ങിമരിച്ച സംഭവം: മാങ്കുളത്ത്​ ട്രക്കിങ്​ നിരോധിച്ചു

> **Lead Summary:** **അടിമാലി:** വല്യപാറക്കുട്ടി ചോലക്കയത്ത് വ്യാഴാഴ്ച മൂന്ന്​ സ്കൂൾ വിദ്യാർഥികൾ ​മുങ്ങിമരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ മാങ്കുളത്ത് എല്ലാ ട്രക്കിങ്​ പരിപാടികളും നിരോധിച്ച് ജില്ല കലക്ടർ ഷീബ ജോർജ്​. മാങ്കുളം പഞ്ചായത്തിൽ സർവകക്ഷി യോഗം ചേർന്നാണ്​ തീരുമാനമെടുത്തത്​.

## Article Content

**അടിമാലി:** വല്യപാറക്കുട്ടി ചോലക്കയത്ത് വ്യാഴാഴ്ച മൂന്ന്​ സ്കൂൾ വിദ്യാർഥികൾ ​മുങ്ങിമരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ മാങ്കുളത്ത് എല്ലാ ട്രക്കിങ്​ പരിപാടികളും നിരോധിച്ച് ജില്ല കലക്ടർ ഷീബ ജോർജ്​. മാങ്കുളം പഞ്ചായത്തിൽ സർവകക്ഷി യോഗം ചേർന്നാണ്​ തീരുമാനമെടുത്തത്​.

സ്കൂൾ വിനോദയാത്ര സംഘത്തെ അനധികൃതമായി വനത്തിൽ ​കൊണ്ടുവന്ന മൂന്ന്​ വാഹന ഉടമകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ആർ. ബിനോജ് അറിയിച്ചു. മൂന്ന്​ കുട്ടികൾ കയത്തിൽ മുങ്ങി മരിച്ചതടക്കം നിരവധി ദുരന്തങ്ങൾ ആവർത്തിച്ച പശ്ചാത്തലത്തിലാണ്​ നടപടി. ദുരന്തം നടന്ന വല്യപാറക്കുട്ടി ഭാഗത്തേത്ത് വാഹനങ്ങൾ എത്താതിരിക്കാൻ വനം വകുപ്പ്​ അധികൃതർ മണ്ണുമാന്തി യന്ത്രം കൊണ്ടുവന്ന് വലിയ കിടങ്ങ്​ തീർത്തു​. അടിമാലി ഫോറസ്റ്റ്​​ റേഞ്ചിൽ മച്ചിപ്ലാവ് സ്റ്റേഷന്​ കീഴിൽ വരുന്ന പ്രദേശമാണ് ഇവിടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101168/drowning-incident-of-students-trucking-banned-in-mankulam)