---
title: "ഒടുവിൽ ട്വിസ്റ്റ് : മരക്കാർ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യും "
english_title: "marakkar will release in theater"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10120/marakkar-will-release-in-theater"
published_at: "2021-11-11T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618d1af357c1a_marakkar-movie-release.jpg"
keywords: []
---

# ഒടുവിൽ ട്വിസ്റ്റ് : മരക്കാർ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യും 

> **Lead Summary:** സിനിമ പ്രേമികളുടെ ആശങ്കകൾക്കു വിരാമമിട്ട് മരക്കാർ അറബിക്കടലിന്റെ സിംഹം' തീയേറ്ററുകയിൽ റിലീസ് ചെയ്യാൻ തീരുമാനം. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഡിസംബർ 2ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് ഇന്ന് അറിയിച്ചിരിക്കുന്നത്. ഉപാധികളില്ലാതെയാകും ചിത്രം തിയറ്ററുകളിൽ പ്രദർശിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു. ഇതോടെ ഏറെ ദിവസമായി ചർച്ച ചെയ്യപ്പെടുന്ന വിവാദങ്ങൾക്കാണ് വിരാമമായിരിക്കുന്നത്. 'മരക്കാർ' തിയേറ്റർ റീലീസ് ഉണ്ടാവില്ലെന്നും ഒടിടി റിലീസ് ആയിരിക്കുമെന്നും നിമ്മാതാവ് ആന്റണി പെരുമ്പാവൂർ അറിയിച്ചിരുന്നു. തുടർന്ന് സമാന്തരമായി തീയേറ്ററിലും പ്രദർശിപ്പിക്കാനുള്ള തീരുമാനം അറിയിച്ചെങ്കിലും തീയേറ്റര് ഉടമകളുടെ സങ്കടനയായ ഫിയോക്ക് ഇത് നിരസിക്കുകയായിരുന്നു. ഒടിടി യിൽ റീലീസ് ചെയ്‌യുന്ന സിനിമകൾ തിയേറ്ററിൽ കളിക്കുകയില്ലയെന്ന ഉറച്ച തീരുമാനം ഫിയോക്ക് സ്വീകരിച്ചതോടെ മരക്കാർ വിവാദം ചൂടുപിടിക്കുകയായിരുന്നു.

## Article Content

സിനിമ പ്രേമികളുടെ ആശങ്കകൾക്കു വിരാമമിട്ട് മരക്കാർ അറബിക്കടലിന്റെ സിംഹം' തീയേറ്ററുകയിൽ റിലീസ് ചെയ്യാൻ തീരുമാനം. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഡിസംബർ 2ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് ഇന്ന് അറിയിച്ചിരിക്കുന്നത്. ഉപാധികളില്ലാതെയാകും ചിത്രം തിയറ്ററുകളിൽ പ്രദർശിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു. ഇതോടെ ഏറെ ദിവസമായി ചർച്ച ചെയ്യപ്പെടുന്ന വിവാദങ്ങൾക്കാണ് വിരാമമായിരിക്കുന്നത്. 'മരക്കാർ' തിയേറ്റർ റീലീസ് ഉണ്ടാവില്ലെന്നും ഒടിടി റിലീസ് ആയിരിക്കുമെന്നും നിമ്മാതാവ് ആന്റണി പെരുമ്പാവൂർ അറിയിച്ചിരുന്നു. തുടർന്ന് സമാന്തരമായി തീയേറ്ററിലും പ്രദർശിപ്പിക്കാനുള്ള തീരുമാനം അറിയിച്ചെങ്കിലും തീയേറ്റര് ഉടമകളുടെ സങ്കടനയായ ഫിയോക്ക് ഇത് നിരസിക്കുകയായിരുന്നു. ഒടിടി യിൽ റീലീസ് ചെയ്‌യുന്ന സിനിമകൾ തിയേറ്ററിൽ കളിക്കുകയില്ലയെന്ന ഉറച്ച തീരുമാനം ഫിയോക്ക് സ്വീകരിച്ചതോടെ മരക്കാർ വിവാദം ചൂടുപിടിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10120/marakkar-will-release-in-theater)