---
title: "കണ്ണൂർ കാസർകോട് ജില്ലകളിൽ ഇന്ന് താപനില 39 ഡിഗ്രി സെൽഷ്യസ് വരെ "
english_title: "Temperature up to 39 degrees Celsius in Kannur Kasaragod districts today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101205/temperature-up-to-39-degrees-celsius-in-kannur-kasaragod-districts-today"
published_at: "2023-03-04T07:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6402a511f09b0_images_-_2023-03-02T061639.449.jpeg"
keywords: []
---

# കണ്ണൂർ കാസർകോട് ജില്ലകളിൽ ഇന്ന് താപനില 39 ഡിഗ്രി സെൽഷ്യസ് വരെ 

> **Lead Summary:** **തിരുവനന്തപുരം** : സംസ്ഥാനത്ത് വേനൽച്ചൂട് ഉയരുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ഈ ജില്ലകളിൽ ഇന്ന് ഉയർന്ന താപനില 36 മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് സാധാരണ വേനൽ‍ച്ചൂടിനെക്കാൾ 3 മുതൽ 5 വരെ ഡിഗ്രി അധികമാണ്. പാലക്കാട് ഇന്നലെ ഉയർന്ന താപനില 38.5 ഡിഗ്രി സെൽഷ്യസായിരുന്നു. കോഴിക്കോട് – 35.2, കൊച്ചി – 33.4, ആലപ്പുഴ – 34.2, തിരുവനന്തപുരം– 32.8 എന്നിങ്ങനെയായിരുന്നു ഉയർന്ന താപനില. മൂന്നാറിൽ 22.91 ഡിഗ്രി സെൽഷ്യസ് ഇന്നലെ രേഖപ്പെടുത്തി.

## Article Content

**തിരുവനന്തപുരം** : സംസ്ഥാനത്ത് വേനൽച്ചൂട് ഉയരുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ഈ ജില്ലകളിൽ ഇന്ന് ഉയർന്ന താപനില 36 മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് സാധാരണ വേനൽ‍ച്ചൂടിനെക്കാൾ 3 മുതൽ 5 വരെ ഡിഗ്രി അധികമാണ്. പാലക്കാട് ഇന്നലെ ഉയർന്ന താപനില 38.5 ഡിഗ്രി സെൽഷ്യസായിരുന്നു. കോഴിക്കോട് – 35.2, കൊച്ചി – 33.4, ആലപ്പുഴ – 34.2, തിരുവനന്തപുരം– 32.8 എന്നിങ്ങനെയായിരുന്നു ഉയർന്ന താപനില. മൂന്നാറിൽ 22.91 ഡിഗ്രി സെൽഷ്യസ് ഇന്നലെ രേഖപ്പെടുത്തി.

രാവിലെ 11 മുതൽ വൈകിട്ട് 3 വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് കഴിയുന്നതും ഒഴിവാക്കണം.  നിർജലീകരണവും സൂര്യാതപവും ഉണ്ടാകാതെ ശ്രദ്ധിക്കണം. പുറത്ത് ജോലി ചെയ്യുന്നവർ വെയിൽ അധികമുള്ള സമയം ഒഴിവാക്കി ജോലിസമയം ക്രമീകരിക്ക‍ണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101205/temperature-up-to-39-degrees-celsius-in-kannur-kasaragod-districts-today)