---
title: "തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ അഞ്ചുവർഷമെങ്കിലും വേണം "
english_title: "It takes at least five years to control stray dogs"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101211/it-takes-at-least-five-years-to-control-stray-dogs"
published_at: "2023-03-04T08:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6402bb123fb2a_images_-_2023-03-04T085721.870.jpeg"
keywords: []
---

# തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ അഞ്ചുവർഷമെങ്കിലും വേണം 

> **Lead Summary:** കണ്ണൂർ ജില്ലയിൽ വീണ്ടും തെരുവുനായ ആക്രമണം ശക്തമായതോടെ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ മൃഗസംരക്ഷണ വകുപ്പും ജില്ലാ പഞ്ചായത്തും. കഴിഞ്ഞ ഒക്ടോബറിൽ പടിയൂർ ഊരത്തൂരിൽ ആരംഭിച്ച അനിമൽ ബർത്ത് കൺട്രോൾ കേന്ദ്രം (എബിസി) കാര്യക്ഷമമായി പ്രവർത്തിക്കുന്നു ണ്ടെങ്കിലും ജില്ലയിലെ നായ്ക്കളുടെ എണ്ണത്തിലുള്ള ബാഹുല്യം മൂലം തെരുവുനായശല്യം നിയന്ത്രിക്കാൻ ഏതാണ്ട് 5 വർഷത്തോളമെടുക്കും.

## Article Content

കണ്ണൂർ ജില്ലയിൽ വീണ്ടും തെരുവുനായ ആക്രമണം ശക്തമായതോടെ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ മൃഗസംരക്ഷണ വകുപ്പും ജില്ലാ പഞ്ചായത്തും. കഴിഞ്ഞ ഒക്ടോബറിൽ പടിയൂർ ഊരത്തൂരിൽ ആരംഭിച്ച അനിമൽ ബർത്ത് കൺട്രോൾ കേന്ദ്രം (എബിസി) കാര്യക്ഷമമായി പ്രവർത്തിക്കുന്നു ണ്ടെങ്കിലും ജില്ലയിലെ നായ്ക്കളുടെ എണ്ണത്തിലുള്ള ബാഹുല്യം മൂലം തെരുവുനായശല്യം നിയന്ത്രിക്കാൻ ഏതാണ്ട് 5 വർഷത്തോളമെടുക്കും.

തെരുവിൽ മാലിന്യങ്ങൾ വലിച്ചെറിയുന്ന സാഹചര്യം ഇല്ലാതാക്കിയും ബോധവൽക്കരണം നടത്തിയും വാക്സിനേഷൻ വേഗം കൂട്ടിയും മാത്രമേ തെരുവുനായ ആക്രമണത്തെ പ്രതിരോധിക്കാനാകൂ. ഊരത്തൂരിൽ പ്രവർത്തിക്കുന്ന പടിയൂർ അനിമൽ ബർത്ത് കൺ ട്രോൾ സെന്ററിൽ കഴിഞ്ഞ 5 മാസത്തിനിടെ 665 തെരുവുനായ്ക്കൾക്കാണു വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയത്. 6 നായ്പിടിത്തക്കാരാണ് ഇവിടെയുള്ളത്. പുലർച്ചെ 5ന് ഇവർ തെരുവുനായ ശല്യമുള്ള പ്രദേശങ്ങളിലേക്ക് ഇറങ്ങും. ജില്ലയിലെ ഏതു പ്രദേശത്തു നിന്നാവശ്യപ്പെട്ടാലും നായ്ക്കളെ പിടികൂടാൻ സംഘമെത്തും. ശസ്ത്രക്രിയയ്ക്കൊപ്പം എല്ലാ നായ്ക്കൾക്കും പേവിഷ പ്രതിരോധ വാക്സിനേഷനും എടുക്കും. നായ്ക്കളെ പിടിച്ചപ്രദേശത്തു തന്നെയാണു ഇവയെ തുറന്നു വിടുന്നത്. 50 കൂടുകളാണ് നിലവിൽ സെന്ററിലുള്ളത്. ശസ്ത്രക്രിയ കഴിഞ്ഞ ആൺ നായ്ക്കളെ 3 ദിവസവും പെൺ നായ്ക്കളെ 5 ദിവസവും നിരീക്ഷിക്കേണ്ട സാഹചര്യമുള്ളതിനാൽ നിലവിൽ പ്രതിദിനം 8 നായ്ക്കളെയാണ് ശസ്ത്രക്രിയയ്ക്ക് വി ധേയമാക്കുന്നത്. നിലവിലുള്ള നാടിന്റെ ശേഷി അനുസരിച്ചാണിത്. 100 കൂടുകളൊരുക്കിയാൽ പ്രതിദിനം ശസ്ത്രക്രിയയു ടെ എണ്ണം 16 ആക്കാൻ കഴിയും. ഇപ്പോൾ ഒരു ഡോക്ടർ മാത്രമാണ് കേന്ദ്രത്തിലുള്ളത്. കൂടുതൽ കൂടുകൾ അനുവദിച്ചാൽ ഒരു ഡോക്ടറെക്കൂടി നിയമിക്കാനാകും. കൂടുതൽ സൗകര്യങ്ങളൊരുക്കാൻ എബിസി കേന്ദ്രത്തിനു ജില്ലാ പഞ്ചായത്ത് 40 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101211/it-takes-at-least-five-years-to-control-stray-dogs)