---
title: "ആന്റിബയോട്ടിക്ക് ചികിത്സ കുറയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ക്ക് ഐഎംഎയുടെ നിര്‍ദേശം."
english_title: "Antibiotic"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101261/antibiotic"
published_at: "2023-03-04T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6402ee9cd0c5e_Screenshot_20230304-123656_Chrome.jpg"
keywords: []
---

# ആന്റിബയോട്ടിക്ക് ചികിത്സ കുറയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ക്ക് ഐഎംഎയുടെ നിര്‍ദേശം.

> **Lead Summary:** ആന്റിബയോട്ടിക്ക് ചികിത്സ കുറയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ക്ക് ഐഎംഎയുടെ നിര്‍ദേശം.ഇപ്പോള്‍ കാണുന്ന സാധാരണ പനിക്ക് ആന്റിബയോട്ടിക്ക് ചികിത്സ ആവശ്യമില്ല. ബാക്റ്റീരിയ രോഗങ്ങള്‍ക്കുമാത്രമേ ആന്റിബയോട്ടിക്ക് നിര്‍ദേശിക്കാവൂ. ആളുകള്‍ സ്വയം ആന്റിബയോട്ടിക്ക് വാങ്ങിക്കഴിക്കുന്നത് കൂടുകയാണെന്നും ഇത് ഭാവിയില്‍ മരുന്ന് ഫലിക്കാത്ത പ്രശ്‌നമുണ്ടാക്കുമെന്നും ഐ എം എ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഒരു കാരണവശാലും ആന്റിബയോട്ടിക്കുകള്‍ സ്വയം വാങ്ങിക്കഴിക്കരുതെന്നും മുന്നറിയിപ്പിലുണ്ട്.

## Article Content

ആന്റിബയോട്ടിക്ക് ചികിത്സ കുറയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ക്ക് ഐഎംഎയുടെ നിര്‍ദേശം.ഇപ്പോള്‍ കാണുന്ന സാധാരണ പനിക്ക് ആന്റിബയോട്ടിക്ക് ചികിത്സ ആവശ്യമില്ല. ബാക്റ്റീരിയ രോഗങ്ങള്‍ക്കുമാത്രമേ ആന്റിബയോട്ടിക്ക് നിര്‍ദേശിക്കാവൂ. ആളുകള്‍ സ്വയം ആന്റിബയോട്ടിക്ക് വാങ്ങിക്കഴിക്കുന്നത് കൂടുകയാണെന്നും ഇത് ഭാവിയില്‍ മരുന്ന് ഫലിക്കാത്ത പ്രശ്‌നമുണ്ടാക്കുമെന്നും ഐ എം എ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഒരു കാരണവശാലും ആന്റിബയോട്ടിക്കുകള്‍ സ്വയം വാങ്ങിക്കഴിക്കരുതെന്നും മുന്നറിയിപ്പിലുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101261/antibiotic)