---
title: "മണത്തണയിൽ വനിതാ ദിനാചരണവും അനുമോദന സദസ്സും നടത്തി"
english_title: "Traders and Industrialists Coordinating Committee felicitated the talents"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101262/traders-and-industrialists-coordinating-committee-felicitated-the-talents"
published_at: "2023-03-04T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6402f7855d935_Picsart_23-03-04_13-05-01-209.jpg"
keywords: []
---

# മണത്തണയിൽ വനിതാ ദിനാചരണവും അനുമോദന സദസ്സും നടത്തി

> **Lead Summary:** **മണത്തണ** : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാവിംഗ് മണത്തണ യൂണിറ്റ്, വനിതാ ദിനാചരണ പരിപാടി നടത്തി. അനുമോദന സദസ്സും സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത്‌ അംഗം ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു. ബിന്ദു സോമൻ അധ്യക്ഷയായി. കെ വി വി ഇ എസ് യൂണിറ്റ് പ്രസിഡന്റ് സി എം ജെ പ്രതിഭകൾക്കുള്ള സമ്മാന വിതരണം നിർവഹിച്ചു.

## Article Content

**മണത്തണ** : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാവിംഗ് മണത്തണ യൂണിറ്റ്, വനിതാ ദിനാചരണ പരിപാടി നടത്തി. അനുമോദന സദസ്സും സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത്‌ അംഗം ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു. ബിന്ദു സോമൻ അധ്യക്ഷയായി. കെ വി വി ഇ എസ് യൂണിറ്റ് പ്രസിഡന്റ് സി എം ജെ പ്രതിഭകൾക്കുള്ള സമ്മാന വിതരണം നിർവഹിച്ചു.

സബ്ബ്ജില്ലാ കലോത്സവത്തിലും കലാ പരിപാടികളിലും ശാസ്ത്രമേളകളിലും വിജയം നേടിയ ​ഗായത്രി, സ്വാതിക തിലക്, കൃഷ്ണേന്ദു, അർച്ചന ശ്രീനിവാസ് , ആദിത് സുജി, ആദിത്യൻ. ബി എന്നിവരെയാണ് അനുമോദിച്ചത്. ഏകോപന സമിതി യൂത്ത് വിംഗ് മേഖലാ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട സതീശൻ എം, വനിതാവിംഗ് ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു സോമൻ എന്നിവരെയും അനുമോദിച്ചു .എ. രാജൻ,കെ.സി. പ്രവീൺ രമണി. എൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101262/traders-and-industrialists-coordinating-committee-felicitated-the-talents)