---
title: "ഉപയോഗശൂന്യമായ ജലസംഭരണി ഭീഷണിയാകുന്നു"
english_title: "Irikkor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101285/irikkor"
published_at: "2023-03-04T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64031736e6603_IMG-20230304-WA0105.jpg"
keywords: []
---

# ഉപയോഗശൂന്യമായ ജലസംഭരണി ഭീഷണിയാകുന്നു

> **Lead Summary:** **ഇരിക്കൂർ**: ഉപയോഗശൂന്യമായ ജലസംഭരണി ഭീഷണിയാകുന്നു. ഇരിക്കൂർ പൊലീസ് ക്വാർട്ടേഴ്സിനു സമീപത്തെ കൂറ്റൻ ജലസംഭരണിയാണ് സമീപവാസികൾക്കും യാത്രക്കാർക്കും ഭീഷണിയായിരിക്കുന്നത്. 30 അടിയോളം ഉയരമുള്ള ജലസംഭരണി പൊലീസ് സ്റ്റേഷനിലേക്കും ക്വാർട്ടേഴ്സിലേക്കും ആവശ്യമായ വെള്ളം സംഭരിക്കുന്നതിനു വേണ്ടിയാണു നിർമിച്ചത്. എന്നാൽ ബലക്ഷയം ചൂണ്ടിക്കാട്ടി 13 വർഷം മുൻപ് ഒഴിവാക്കുകയായിരുന്നു. വെള്ളം നിറച്ചു കഴിഞ്ഞാൽ സംഭരണി കാറ്റിൽ ആടിത്തുടങ്ങിയതോടെയാണ് ഉപേക്ഷിച്ചത്. തുടർന്നു സമീപത്തു തന്നെ പുതിയ സംഭരണി ഒരുക്കിയെങ്കിലും പഴയതു പൊളിച്ചു നീക്കാത്തതാണ് ഭീഷണിയായിരിക്കുന്നത്.

## Article Content

**ഇരിക്കൂർ**: ഉപയോഗശൂന്യമായ ജലസംഭരണി ഭീഷണിയാകുന്നു. ഇരിക്കൂർ പൊലീസ് ക്വാർട്ടേഴ്സിനു സമീപത്തെ കൂറ്റൻ ജലസംഭരണിയാണ് സമീപവാസികൾക്കും യാത്രക്കാർക്കും ഭീഷണിയായിരിക്കുന്നത്. 30 അടിയോളം ഉയരമുള്ള ജലസംഭരണി പൊലീസ് സ്റ്റേഷനിലേക്കും ക്വാർട്ടേഴ്സിലേക്കും ആവശ്യമായ വെള്ളം സംഭരിക്കുന്നതിനു വേണ്ടിയാണു നിർമിച്ചത്. എന്നാൽ ബലക്ഷയം ചൂണ്ടിക്കാട്ടി 13 വർഷം മുൻപ് ഒഴിവാക്കുകയായിരുന്നു. വെള്ളം നിറച്ചു കഴിഞ്ഞാൽ സംഭരണി കാറ്റിൽ ആടിത്തുടങ്ങിയതോടെയാണ് ഉപേക്ഷിച്ചത്. തുടർന്നു സമീപത്തു തന്നെ പുതിയ സംഭരണി ഒരുക്കിയെങ്കിലും പഴയതു പൊളിച്ചു നീക്കാത്തതാണ് ഭീഷണിയായിരിക്കുന്നത്.

കാടു കയറിയും വള്ളിപ്പടർപ്പുകൾ ചുറ്റിപ്പിണഞ്ഞും തൊട്ടടുത്ത മരത്തിൽ താങ്ങിയുമൊക്കെയാണ് ഇപ്പോൾ സംഭരണി നിൽക്കുന്നത്. വലിയൊരു മതിലിനു മുകളിൽ നിൽക്കുന്ന സംഭരണിയുടെ തൊട്ടുതാഴെ പൊലീസുകാർ കുടുംബമായി താമസിക്കുന്ന ക്വാർട്ടേഴ്സാണുള്ളത്. മാത്രമല്ല, സംഭരണിയോട് ചേർന്നു നിത്യേന നിരവധി പേർ പോകുന്ന നടവഴിയുമുണ്ട്. അതുകൊണ്ടു തന്നെ തകർന്നു വീണാൽ വലിയ ദുരന്തത്തിന് കാരണമായേക്കാവുന്ന അവസ്ഥയാണ്. സംഭരണി പൊളിച്ചു നീക്കാൻ പിഡബ്ല്യുഡി അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101285/irikkor)