---
title: "ടോപ്പ്​ഗിയറിൽ താരമായി ദുൽഖർ സൽമാൻ, തീപാറിയ പെട്രോൾഹെഡ് ആക്ടർ"
english_title: "Dulquer Salmaan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101291/dulquer-salmaan"
published_at: "2023-03-04T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64031e0664655_Picsart_23-03-04_15-45-03-245.png"
keywords: []
---

# ടോപ്പ്​ഗിയറിൽ താരമായി ദുൽഖർ സൽമാൻ, തീപാറിയ പെട്രോൾഹെഡ് ആക്ടർ

> **Lead Summary:**  2023ലെ ബിബിസി ടോപ്പ്ഗിയര്‍ പുരസ്കാരവും സ്വന്തമാക്കി ദുല്‍ഖര്‍ സല്‍മാന്‍. പെട്രോള്‍ഹെഡ് ആക്ടറിനുള്ള പുരസ്കാരമാണ് താരം നേടിയത്. കാറുകളോടുള്ള താരത്തിന്റെ പ്രിയം അറിയാത്തവര്‍ കുറവായിരിക്കും. സോഷ്യല്‍ മീഡിയയിലൂടെ തന്റെ ശേഖരത്തിലുള്ള കാറുകള്‍ ദുല്‍ഖര്‍ പരിചയപ്പെടുത്തിയിരുന്നു.

## Article Content

 2023ലെ ബിബിസി ടോപ്പ്ഗിയര്‍ പുരസ്കാരവും സ്വന്തമാക്കി ദുല്‍ഖര്‍ സല്‍മാന്‍. പെട്രോള്‍ഹെഡ് ആക്ടറിനുള്ള പുരസ്കാരമാണ് താരം നേടിയത്. കാറുകളോടുള്ള താരത്തിന്റെ പ്രിയം അറിയാത്തവര്‍ കുറവായിരിക്കും. സോഷ്യല്‍ മീഡിയയിലൂടെ തന്റെ ശേഖരത്തിലുള്ള കാറുകള്‍ ദുല്‍ഖര്‍ പരിചയപ്പെടുത്തിയിരുന്നു.

പുരസ്കാരം സംഘടിപ്പിച്ചവര്‍ക്ക് നന്ദി അറിയിച്ചു കൊണ്ടുള്ള കുറിപ്പ് താരം പങ്കുവച്ചു. കാര്‍ പ്രേമി കൂടിയായ തനിക്ക് ഇതൊരു വേറിട്ട അനുഭവമായിരുന്നെന്നാണ് ദുല്‍ഖര്‍ പറയുന്നത്. തന്നെ പോലെ കാറിനോടും ബൈക്കുകളോടും ഇഷ്ടമുള്ള ഒട്ടനവധി ആളുകളെ പരിചപ്പെടാന്‍ സാധിച്ചെന്നും താരം പറയുന്നു. കുറിപ്പിനൊപ്പം സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളും ദുല്‍ഖര്‍ പങ്കുവച്ചിട്ടുണ്ട്.

വാഹനങ്ങളുടെ റിവ്യൂകളും മറ്റും പറയുന്ന പരിപാടിയാണ് ടോപ്പ് ഗിയര്‍. ഇതേ പേരില്‍ തന്നെ ഒരു മാസികയുമുണ്ട്. ഈയടുത്താണ് ദാദാസാഹിബ് ഫാല്‍ക്കെ ഫിലിം ഫെസ്റ്റിവലില്‍ ദുല്‍ഖര്‍ പുരസ്കാരം കരസ്ഥമാക്കിയത്. മികച്ച വില്ലന്‍ വിഭാഗത്തിലായിരുന്നു താരത്തിന് അംഗീകാരം. ചുപ് എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു പുരസ്‌കാരം ലഭിച്ചത്.

സൈക്കോ ത്രില്ലര്‍ ചിത്രമായ ചുപ്പിലെ ഡാനി എന്ന ദുല്‍ഖര്‍ കഥാപാത്രം ഇതിനകം തന്നെ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. നിഗൂഢതകള്‍ ഏറെയുള്ള ദുല്‍ഖര്‍ കഥാപാത്രം നിരൂപക പ്രശംസയും നേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101291/dulquer-salmaan)