---
title: "കെ.എസ്.ആർ.ടി.സിയിൽ ശമ്പളത്തിന്റെ ആദ്യ ഗഡു വിതരണം ചെയ്തു; ശനിയാഴ്ച രാത്രിയോടെയാണ് വിതരണം പൂർത്തിയാക്കിയത്."
english_title: "First installment of salary disbursed at KSRTC. The distribution was completed by Saturday night."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101395/first-installment-of-salary-disbursed-at-ksrtc-the-distribution-was-completed-by-saturday-night"
published_at: "2023-03-05T08:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640405ba765de_sasfdg.jpg"
keywords: []
---

# കെ.എസ്.ആർ.ടി.സിയിൽ ശമ്പളത്തിന്റെ ആദ്യ ഗഡു വിതരണം ചെയ്തു; ശനിയാഴ്ച രാത്രിയോടെയാണ് വിതരണം പൂർത്തിയാക്കിയത്.

> **Lead Summary:** **തിരുവനന്തപുരം:** കെ.എസ്.ആർ.ടി.സിയിൽ ശമ്പളത്തിന്റെ ആദ്യ ഗഡു വിതരണം ചെയ്തു. ശനിയാഴ്ച രാത്രിയോടെയാണ് വിതരണം പൂർത്തിയാക്കിയത്. പകുതി ശമ്പളമാണ് നൽകിയത്. സർക്കാർ സഹായമായ 50 കോടിയിൽ നിന്നും 30 കോടി ലഭിച്ചതോടെയാണ് ആദ്യ ഗഡു വിതരണം ചെയ്യാനായത്. 70 കോടി രൂപയാണ് ജനുവരി, ഫെബ്രുവരി മാസത്തെ സർക്കാർ സഹായമായി ലഭിക്കാനുള്ളത്.

## Article Content

**തിരുവനന്തപുരം:** കെ.എസ്.ആർ.ടി.സിയിൽ ശമ്പളത്തിന്റെ ആദ്യ ഗഡു വിതരണം ചെയ്തു. ശനിയാഴ്ച രാത്രിയോടെയാണ് വിതരണം പൂർത്തിയാക്കിയത്. പകുതി ശമ്പളമാണ് നൽകിയത്. സർക്കാർ സഹായമായ 50 കോടിയിൽ നിന്നും 30 കോടി ലഭിച്ചതോടെയാണ് ആദ്യ ഗഡു വിതരണം ചെയ്യാനായത്. 70 കോടി രൂപയാണ് ജനുവരി, ഫെബ്രുവരി മാസത്തെ സർക്കാർ സഹായമായി ലഭിക്കാനുള്ളത്.

അത് ലഭിച്ചാൽ മാത്രമേ ശമ്പളവിതരണം പൂർത്തിയാക്കാനാകുവെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. നേരത്തെ ഗഡുക്കളായുള്ള ശമ്പള വിതരണം ചെയ്യാനുള്ള തീരുമാനം പരിശോധിച്ച് ഭേദഗതി വരുത്താമെന്ന് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. മാസ ശമ്പളം ആദ്യ ആഴ്ച്ചയിൽ തന്നെ നൽകണമെന്ന് ജീവനക്കാർ അഭ്യർഥിച്ചതിന്റെ ഭാഗമാണ് ഗഡുക്കളായി നൽകാൻ തീരുമാനിച്ചത്.

തൊഴിലാളികൾക്ക് ബുദ്ധിമുട്ടാണെങ്കിൽ തീരുമാനം പുനഃപരിശോധിക്കാമെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചിരുന്നു. നേരത്തെ ശമ്പളം ഘട്ടം ഘട്ടമായി വിതരണം ചെയ്യാനുള്ള കെ.എസ്.ആർ.ടി.സി തീരുമാനത്തിനെതിരെ തൊഴിലാളി സംഘടനകൾ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. സി.ഐ.ടി.യു അടക്കമുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101395/first-installment-of-salary-disbursed-at-ksrtc-the-distribution-was-completed-by-saturday-night)