---
title: " വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ന്ന് വീ​ട്ട​മ്മ​യെ​യും മ​ക​നെ​യും ആ​ക്ര​മി​ക്കു​ക​യും ജ​ന​ൽ​ചി​ല്ലു​ക​ൾ അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ചെയ്തെന്ന പ​രാ​തി​യി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. "
english_title: "People invade the house and attack the housewife and her son. One person was arrested on the complaint of breaking the windows. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101401/people-invade-the-house-and-attack-the-housewife-and-her-son-one-person-was-arrested-on-the-complaint-of-breaking-the-windows"
published_at: "2023-03-05T09:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640419e829849_czvcfgv.jpg"
keywords: []
---

#  വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ന്ന് വീ​ട്ട​മ്മ​യെ​യും മ​ക​നെ​യും ആ​ക്ര​മി​ക്കു​ക​യും ജ​ന​ൽ​ചി​ല്ലു​ക​ൾ അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ചെയ്തെന്ന പ​രാ​തി​യി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. 

> **Lead Summary:** **ചൊ​ക്ലി: **വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ന്ന് വീ​ട്ട​മ്മ​യെ​യും മ​ക​നെ​യും ആ​ക്ര​മി​ക്കു​ക​യും ജ​ന​ൽ​ചി​ല്ലു​ക​ൾ അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ചെയ്തെന്ന പ​രാ​തി​യി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ച​മ്പാ​ട്ടെ നെ​ല്ലി​യു​ള്ള മീ​ത്ത​ൽ പ​റ​മ്പി​ന്റെ മേ​ലെ എ​ൻ.​പി. ധ​നീ​ഷി​നെ​യാ​ണ് ചൊ​ക്ലി പൊ​ലീ​സ് പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ എം. ​സ​വ്യ​സാ​ചി അ​റ​സ്റ്റ് ചെ​യ്തു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ പൂ​ക്കോ​ത്തെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​ട​ന്ന് 46കാ​രി​യെയും മ​ക​നെ​യും ഇ​രു​മ്പു​വ​ടി​യു​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ചെ​ന്നാ​ണ് കേ​സ്. ഒ​രാ​ഴ്ച മു​മ്പ് മ​ക​ൻ സ്കൂട്ട​റി​ടി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ വൈ​രാ​ഗ്യ​മാ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണം. പ്ര​ശ്നം സം​സാ​രി​ച്ച് ര​മ്യ​ത​യി​ലെ​ത്തി​യെ​ങ്കി​ലും ധ​നീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘം യു​വാ​വ് വീ​ട്ടി​ലെ​ത്താ​ൻ കാ​ത്തു​നി​ന്ന് അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മ​ക​നെ അ​ക്ര​മി​ക്കു​ന്ന​ത് ത​ട​യ​വേ വീ​ട്ട​മ്മ​യെയും അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ത​ല​ശേ​രി ജൂ​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

## Article Content

**ചൊ​ക്ലി: **വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ന്ന് വീ​ട്ട​മ്മ​യെ​യും മ​ക​നെ​യും ആ​ക്ര​മി​ക്കു​ക​യും ജ​ന​ൽ​ചി​ല്ലു​ക​ൾ അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ചെയ്തെന്ന പ​രാ​തി​യി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ച​മ്പാ​ട്ടെ നെ​ല്ലി​യു​ള്ള മീ​ത്ത​ൽ പ​റ​മ്പി​ന്റെ മേ​ലെ എ​ൻ.​പി. ധ​നീ​ഷി​നെ​യാ​ണ് ചൊ​ക്ലി പൊ​ലീ​സ് പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ എം. ​സ​വ്യ​സാ​ചി അ​റ​സ്റ്റ് ചെ​യ്തു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ പൂ​ക്കോ​ത്തെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​ട​ന്ന് 46കാ​രി​യെയും മ​ക​നെ​യും ഇ​രു​മ്പു​വ​ടി​യു​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ചെ​ന്നാ​ണ് കേ​സ്. ഒ​രാ​ഴ്ച മു​മ്പ് മ​ക​ൻ സ്കൂട്ട​റി​ടി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ വൈ​രാ​ഗ്യ​മാ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണം. പ്ര​ശ്നം സം​സാ​രി​ച്ച് ര​മ്യ​ത​യി​ലെ​ത്തി​യെ​ങ്കി​ലും ധ​നീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘം യു​വാ​വ് വീ​ട്ടി​ലെ​ത്താ​ൻ കാ​ത്തു​നി​ന്ന് അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മ​ക​നെ അ​ക്ര​മി​ക്കു​ന്ന​ത് ത​ട​യ​വേ വീ​ട്ട​മ്മ​യെയും അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ത​ല​ശേ​രി ജൂ​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101401/people-invade-the-house-and-attack-the-housewife-and-her-son-one-person-was-arrested-on-the-complaint-of-breaking-the-windows)