---
title: "രണ്ടാം വിള നെല്ല് സംഭരണം; കർഷക രജിസ്ട്രേഷൻ 15 വരെ നീട്ടി "
english_title: "second crop rice storage; Farmer registration extended till 15"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101419/second-crop-rice-storage-farmer-registration-extended-till-15"
published_at: "2023-03-05T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64042e63ea079_czxczx.jpg"
keywords: []
---

# രണ്ടാം വിള നെല്ല് സംഭരണം; കർഷക രജിസ്ട്രേഷൻ 15 വരെ നീട്ടി 

> **Lead Summary:** **തിരുവനന്തപുരം: **സപ്ലെകോ വഴി നടപ്പാക്കുന്ന നെല്ലു സംഭരണ പദ്ധതിയുടെ 2022- 23 രണ്ടാംവിള സീസണിലെ ഓൺലൈൻ കർഷക രജിസ്ട്രേഷൻ 15 വരെ നീട്ടി. സപ്ലൈകോയുടെ നെല്ലു സംഭരണ ഓൺലൈൻ വെബ് പോർട്ടൽ ആയ www.supplycopaddy.in ൽ റജിസ്റ്റർ ചെയ്യണം. രണ്ടാംവിള സംഭരണം 2023 ജൂണിൽ അവസാനിക്കും. നെല്ലിലെ ഈർപ്പത്തിന്റെ ഉയർന്ന അനുപാതം 17 ശതമാനവും പതിരിന്റെ ഉയർന്ന പരിധി നാലു ശതമാനവുമാണ്. ചാക്ക് മില്ലുകൾ മുഖാന്തരം കർഷകർക്കു നൽകും. നെല്ല് ചാക്കിൽ നിറച്ചു ലോറിയിൽ കയറ്റുന്നതിനു ക്വിന്റലിനു 12 രൂപ നിരക്കിൽ കൈകാര്യച്ചെലവ് നൽകും. മറ്റു വിശദാംശങ്ങളും വ്യവ സ്ഥകളും വെബ്സൈറ്റിൽ ലഭ്യമാണ്.

## Article Content

**തിരുവനന്തപുരം: **സപ്ലെകോ വഴി നടപ്പാക്കുന്ന നെല്ലു സംഭരണ പദ്ധതിയുടെ 2022- 23 രണ്ടാംവിള സീസണിലെ ഓൺലൈൻ കർഷക രജിസ്ട്രേഷൻ 15 വരെ നീട്ടി. സപ്ലൈകോയുടെ നെല്ലു സംഭരണ ഓൺലൈൻ വെബ് പോർട്ടൽ ആയ www.supplycopaddy.in ൽ റജിസ്റ്റർ ചെയ്യണം. രണ്ടാംവിള സംഭരണം 2023 ജൂണിൽ അവസാനിക്കും. നെല്ലിലെ ഈർപ്പത്തിന്റെ ഉയർന്ന അനുപാതം 17 ശതമാനവും പതിരിന്റെ ഉയർന്ന പരിധി നാലു ശതമാനവുമാണ്. ചാക്ക് മില്ലുകൾ മുഖാന്തരം കർഷകർക്കു നൽകും. നെല്ല് ചാക്കിൽ നിറച്ചു ലോറിയിൽ കയറ്റുന്നതിനു ക്വിന്റലിനു 12 രൂപ നിരക്കിൽ കൈകാര്യച്ചെലവ് നൽകും. മറ്റു വിശദാംശങ്ങളും വ്യവ സ്ഥകളും വെബ്സൈറ്റിൽ ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101419/second-crop-rice-storage-farmer-registration-extended-till-15)