---
title: "രാഷ്ടപതി 16നും17നും കേരളത്തിൽ"
english_title: "Rashtapati in Kerala on 16th and 17th "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101424/rashtapati-in-kerala-on-16th-and-17th"
published_at: "2023-03-05T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640430517ff8b_Dczxcvzcx.jpg"
keywords: []
---

# രാഷ്ടപതി 16നും17നും കേരളത്തിൽ

> **Lead Summary:** **തിരുവനന്തപുരം :** സന്ദർശനത്തിന് എത്തുന്ന രാഷ്ട്രപതി ദ്രൗപദി മുർമു 16,17 തീയതികളിൽ കൊച്ചി യിലും തിരുവനന്തപു രത്തും മൂന്നു പരിപാടികളിൽ പങ്കെടുക്കും. 16നു രാവിലെ കൊച്ചിയിൽ എത്തുന്ന രാഷ്ട്രപതി ഇന്ത്യ തദ്ദേശീയമായി നിർമിച്ച വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് സന്ദർശിക്കും. വൈകുന്നേരം നാലിന് ഐഎൻഎസ് ദ്രോണാചാര്യയിൽ നാവിക സേനയുടെ ചടങ്ങിലും സംബന്ധിക്കും. തുടർന്ന് തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി ഹയാത്ത് റീജൻസിയിൽ ആണ് താമസിക്കുക. 17ന് ഉച്ചയ്ക്കു 12ന് കവടിയാർ ഉദയ് പാലസ് കൺവൻഷൻ സെന്ററിൽ കുടുംബശ്രീയുടെ ഇരുപത്തഞ്ചാം വാർഷികം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാരിന്റെ മറ്റു രണ്ടു പദ്ധതികളും ഇതേ ചടങ്ങിൽ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. ഉച്ചഭക്ഷണത്തിനു ശേഷം ലക്ഷദ്വീപിലേക്ക് പോകും.

## Article Content

**തിരുവനന്തപുരം :** സന്ദർശനത്തിന് എത്തുന്ന രാഷ്ട്രപതി ദ്രൗപദി മുർമു 16,17 തീയതികളിൽ കൊച്ചി യിലും തിരുവനന്തപു രത്തും മൂന്നു പരിപാടികളിൽ പങ്കെടുക്കും. 16നു രാവിലെ കൊച്ചിയിൽ എത്തുന്ന രാഷ്ട്രപതി ഇന്ത്യ തദ്ദേശീയമായി നിർമിച്ച വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് സന്ദർശിക്കും. വൈകുന്നേരം നാലിന് ഐഎൻഎസ് ദ്രോണാചാര്യയിൽ നാവിക സേനയുടെ ചടങ്ങിലും സംബന്ധിക്കും. തുടർന്ന് തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി ഹയാത്ത് റീജൻസിയിൽ ആണ് താമസിക്കുക. 17ന് ഉച്ചയ്ക്കു 12ന് കവടിയാർ ഉദയ് പാലസ് കൺവൻഷൻ സെന്ററിൽ കുടുംബശ്രീയുടെ ഇരുപത്തഞ്ചാം വാർഷികം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാരിന്റെ മറ്റു രണ്ടു പദ്ധതികളും ഇതേ ചടങ്ങിൽ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. ഉച്ചഭക്ഷണത്തിനു ശേഷം ലക്ഷദ്വീപിലേക്ക് പോകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101424/rashtapati-in-kerala-on-16th-and-17th)