---
title: "പിലിക്കോട് ചന്തേരയിൽ ഓടിക്കൊണ്ടിരിക്കുന്ന ചരക്ക് ട്രെയിനിന്‍റെ ബോഗികൾ വേർപെട്ടു. "
english_title: "The bogies of the goods train running at Pilikode Chantera got separated."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101429/the-bogies-of-the-goods-train-running-at-pilikode-chantera-got-separated"
published_at: "2023-03-05T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640433ee2840f_fxffvx.jpg"
keywords: []
---

# പിലിക്കോട് ചന്തേരയിൽ ഓടിക്കൊണ്ടിരിക്കുന്ന ചരക്ക് ട്രെയിനിന്‍റെ ബോഗികൾ വേർപെട്ടു. 

> **Lead Summary:** **ചെറുവത്തൂർ**: കാസർകോട് പിലിക്കോട് ചന്തേരയിൽ ഓടിക്കൊണ്ടിരിക്കുന്ന ചരക്ക് ട്രെയിനിന്‍റെ ബോഗികൾ വേർപെട്ടു. മംഗലാപുരം ഭാഗത്തു നിന്നും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്ക് വണ്ടിയുടെ ബോഗികളാണ് വേർപ്പെട്ടത്. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. വണ്ടി ചന്തേര റെയിൽവേ സ്റ്റേഷന് സമീപം എത്തിയപ്പോൾ ഏഴാമത്തെ ബോഗിയിൽ നിന്നുള്ള ബന്ധം വേർപെടുകയായിരുന്നു. എൻജിനും ഏഴു ബോഗികളും രണ്ട് കിലോമീറ്റർ ദൂരെ ഉദിനൂരിൽ എത്തിയാണ് നിർത്തിയത്. ഒന്നര മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ട്രെയിൻ പിറകോട്ട് എടുത്ത് ബോഗികൾ കൂട്ടിച്ചേർത്തത്.

## Article Content

**ചെറുവത്തൂർ**: കാസർകോട് പിലിക്കോട് ചന്തേരയിൽ ഓടിക്കൊണ്ടിരിക്കുന്ന ചരക്ക് ട്രെയിനിന്‍റെ ബോഗികൾ വേർപെട്ടു. മംഗലാപുരം ഭാഗത്തു നിന്നും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്ക് വണ്ടിയുടെ ബോഗികളാണ് വേർപ്പെട്ടത്. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. വണ്ടി ചന്തേര റെയിൽവേ സ്റ്റേഷന് സമീപം എത്തിയപ്പോൾ ഏഴാമത്തെ ബോഗിയിൽ നിന്നുള്ള ബന്ധം വേർപെടുകയായിരുന്നു. എൻജിനും ഏഴു ബോഗികളും രണ്ട് കിലോമീറ്റർ ദൂരെ ഉദിനൂരിൽ എത്തിയാണ് നിർത്തിയത്. ഒന്നര മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ട്രെയിൻ പിറകോട്ട് എടുത്ത് ബോഗികൾ കൂട്ടിച്ചേർത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101429/the-bogies-of-the-goods-train-running-at-pilikode-chantera-got-separated)