---
title: "എസ്എ സ്എൽസി പരീക്ഷാഫലം മേയ് രണ്ടാം വാരം പ്രഖ്യാപിക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി "
english_title: "Minister V. Sivankutty said that the SA SLC exam result will be announced in the second week of May"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/101433/minister-v-sivankutty-said-that-the-sa-slc-exam-result-will-be-announced-in-the-second-week-of-may"
published_at: "2023-03-05T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64043dbf735f2_cxvxcvx.jpg"
keywords: []
---

# എസ്എ സ്എൽസി പരീക്ഷാഫലം മേയ് രണ്ടാം വാരം പ്രഖ്യാപിക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി 

> **Lead Summary:** തിരുവനന്തപുരം : എസ്എ സ്എൽസി പരീക്ഷാഫലം മേയ് രണ്ടാം വാരം പ്രഖ്യാപിക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഈമാസം 9നു തുടങ്ങി 29ന് അവസാനിക്കുന്ന പരീക്ഷയുടെ മൂല്യ നിർണയം 70 കേന്ദ്രങ്ങളിലായി ഏപ്രിൽ 3 മുതൽ 26 വരെ നടക്കും. പതിനെണ്ണായിരത്തിലേറെ അധ്യാപകരുടെ സേവനം വേണ്ടി വരും. ടാബൂലേഷൻ ജോലികൾ ഏപ്രിൽ 5 മുതൽ പരീക്ഷാ ഭവനിൽ ആരംഭിക്കും. ഐടി പരീക്ഷ കൾ പൂർത്തിയായിക്കഴിഞ്ഞു. 10ന് ആരംഭിച്ച് 30ന് അവസാനിക്കുന്ന ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയവും ഏപ്രിൽ 3ന് ആരംഭിക്കും. ഹയർ സെക്കൻഡറിക്ക് 80 കേന്ദ്ര ങ്ങളിലായി 25,000 അധ്യാപകരും വൊക്കേഷനൽ ഹയർ സെക്കൻഡറിക്ക് 8 കേന്ദ്രങ്ങളിലായി 3500 അധ്യാപകരും മൂല്യനിർണയത്തിൽ പങ്കെടുക്കും. രാവിലെ 9.30 മുതലാണു പരീക്ഷകൾ നടക്കുക. പരീക്ഷാ ഹാളിൽ ശുദ്ധജലം ലഭ്യമാക്കും. പരീക്ഷപ്പേടി അകറ്റാൻ ഹെൽപ് ലൈൻ സേവനവുമായി ഹയർ സെക്കൻഡറി-വിഎച്ച്എസ്ഇ വി ഭാഗങ്ങൾ. പരീക്ഷ അവസാനിക്കുന്നതു വരെ ടോൾ ഫ്രീ നമ്പറു കൾ വഴി കൗൺസലർമാരുടെ സേവനം ലഭ്യമാകും. എല്ലാ ഹയർ സെക്കൻഡറി സ്കൂളുകളിലും സൗഹൃദ കോഓർഡിനേറ്ററുടെ കൗൺസലിങ് ഒരുക്കിയിട്ടുണ്ട്.

## Article Content

തിരുവനന്തപുരം : എസ്എ സ്എൽസി പരീക്ഷാഫലം മേയ് രണ്ടാം വാരം പ്രഖ്യാപിക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഈമാസം 9നു തുടങ്ങി 29ന് അവസാനിക്കുന്ന പരീക്ഷയുടെ മൂല്യ നിർണയം 70 കേന്ദ്രങ്ങളിലായി ഏപ്രിൽ 3 മുതൽ 26 വരെ നടക്കും. പതിനെണ്ണായിരത്തിലേറെ അധ്യാപകരുടെ സേവനം വേണ്ടി വരും. ടാബൂലേഷൻ ജോലികൾ ഏപ്രിൽ 5 മുതൽ പരീക്ഷാ ഭവനിൽ ആരംഭിക്കും. ഐടി പരീക്ഷ കൾ പൂർത്തിയായിക്കഴിഞ്ഞു. 10ന് ആരംഭിച്ച് 30ന് അവസാനിക്കുന്ന ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയവും ഏപ്രിൽ 3ന് ആരംഭിക്കും. ഹയർ സെക്കൻഡറിക്ക് 80 കേന്ദ്ര ങ്ങളിലായി 25,000 അധ്യാപകരും വൊക്കേഷനൽ ഹയർ സെക്കൻഡറിക്ക് 8 കേന്ദ്രങ്ങളിലായി 3500 അധ്യാപകരും മൂല്യനിർണയത്തിൽ പങ്കെടുക്കും. രാവിലെ 9.30 മുതലാണു പരീക്ഷകൾ നടക്കുക. പരീക്ഷാ ഹാളിൽ ശുദ്ധജലം ലഭ്യമാക്കും. പരീക്ഷപ്പേടി അകറ്റാൻ ഹെൽപ് ലൈൻ സേവനവുമായി ഹയർ സെക്കൻഡറി-വിഎച്ച്എസ്ഇ വി ഭാഗങ്ങൾ. പരീക്ഷ അവസാനിക്കുന്നതു വരെ ടോൾ ഫ്രീ നമ്പറു കൾ വഴി കൗൺസലർമാരുടെ സേവനം ലഭ്യമാകും. എല്ലാ ഹയർ സെക്കൻഡറി സ്കൂളുകളിലും സൗഹൃദ കോഓർഡിനേറ്ററുടെ കൗൺസലിങ് ഒരുക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/101433/minister-v-sivankutty-said-that-the-sa-slc-exam-result-will-be-announced-in-the-second-week-of-may)